വള്ളിയാട്: പൊതുവിദ്യാലയങ്ങള്‍ നാടിന്റെ സമ്പത്താണെന്ന് ഷാഫി പറമ്പില്‍ എംപി അഭിപ്രായപ്പെട്ടു. കേന്ദ്ര-സംസ്ഥാന
സര്‍ക്കാര്‍ ഫണ്ടുകള്‍ ഉപയോഗിച്ച് വള്ളിയാട് എംഎല്‍പി സ്കൂളില്‍ നിര്‍മിച്ച കിച്ചന് കം സ്റ്റോറിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിദ്യാലയത്തിന് പണം മാനദണ്ഡമാകാതിരിക്കാനുള്ള പ്രധാന കാരണം ഇതുപോലുള്ള പൊതുവിദ്യാലയങ്ങളാണ്. ഇത്തരം വിദ്യാലയങ്ങളിലേക്ക് മക്കളെ അയച്ചതിന്റെ പേരില്‍ ആരും ഖേദിക്കേണ്ടിവരില്ല. ഇക്കാര്യം നോക്കേണ്ടത് ഞാന്‍
ഉള്‍പെടെയുള്ളവരുടെ ഉത്തരവാദിത്വമാണ്.-ഷാഫി പറമ്പില്‍ എംപി പറഞ്ഞു.
തിരുവള്ളൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സബിത മണക്കുനി അധ്യക്ഷത വഹിച്ചു. 2023 – 24 വര്‍ഷത്തെ എല്‍എസ്എസ് വിജയി സി.എച്ച്.അദീല റഹ്മയെ ചടങ്ങില്‍ അനുമോദിച്ചു. സ്കൂള്‍ പാചക തൊഴിലാളി ടി. ശോഭ ആദരവ് ഏറ്റുവാങ്ങി. കിച്ചണ്‍ കിറ്റ് സമര്‍പ്പണം, രക്ഷിതാക്കള്‍ക്കുള്ള ക്വിസ് മത്സരം, സ്കൂള്‍ തല വിജയികള്‍ക്കുള്ള മൊമെന്റോ വിതരണം എന്നിവയും നടന്നു. തോടന്നൂര്‍ ഉപജില്ല ഓഫീസര്‍ എം.വിനോദ് മുഖ്യതിഥിയായി. പിടിഎ പ്രസിഡന്റ് മനീഷ് തയ്യില്‍ സ്വാഗതം പറഞ്ഞു. രക്ഷിതാക്കള്‍, പൂര്‍വവിദ്യാര്‍ഥികള്‍, പൂര്‍വാധ്യാപകര്‍, രാഷ്ട്രീയ നേതാക്കള്‍, പഞ്ചായത്ത് ഭരണസമിതി അംഗങ്ങള്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.