ചോമ്പാല: സുരക്ഷ പെയിന്‍ ആന്റ് പാലിയേറ്റീവ് അഴിയൂര്‍ കാപ്പുഴക്കല്‍ ഓഫീസ് പ്രവര്‍ത്തനം തുടങ്ങി. വടകര ബ്ലോക്ക്
പഞ്ചായത്ത് പ്രസിഡന്റ് കെ.പി.ഗിരിജ ഓഫീസ് ഉദ്ഘാടനം ചെയ്തു എം.പി ബാബു അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് അംഗം നിഷ പുത്തന്‍ പുരയില്‍, കോസ്റ്റല്‍ എസ്.ഐ അബ്ദുള്‍ സലാം എന്നിവര്‍ മുഖ്യാതിഥികളായി. വിവിധ മേഖലയില്‍ മാതൃകാപരമായി പ്രവര്‍ത്തിച്ചവരെയും വിദ്യാഭ്യാസ രംഗത്ത് ഉന്നതവിജയം നേടിയ വിദ്യാര്‍ഥികളെയും ആദരിച്ചു. സുജിത് പുതിയോട്ടില്‍, പി.ശ്രീധരന്, വി.ദിനേശന്, മധു ഒഞ്ചിയം, പി.വി. സുനീഷ്, പുരുഷോത്തമന് മാളിയേക്കല്‍, വി.സി. കലേഷ് കുമാര്‍ എന്നിവര്‍ സംസാരിച്ചു.
