വടകര: മുക്കാളി റെയില്‍വേ സ്റ്റേഷനോട് കാണിക്കുന്ന അവഗണനയില്‍ പ്രതിഷേധിച്ചും കോവിഡിന് മുമ്പ് നിര്‍ത്തിയ മുഴുവന്‍
ട്രെയിനുകള്‍ക്കും സ്റ്റോപ്പ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടും ബഹുജന പ്രക്ഷോഭം സംഘടിപ്പിക്കാന്‍ സര്‍വകക്ഷി യോഗം തീരുമാനിച്ചു. നിര്‍ത്തുന്ന ട്രെയിനുകളുടെ എണ്ണം കുത്തനെ കുറച്ച് സ്റ്റേഷന് നഷ്ടത്തിലാണെന്ന വാദം അംഗീകരിക്കില്ല. അവഗണനക്കെതിരെ ജനപ്രതിനിധികള്‍, സാമൂഹിക രാഷ്ട്രീയ യുവജന സംഘടനകള്‍, റസിഡന്‍സ് അസോസിയേഷന്, വ്യാപാരി സംഘടനകള്‍ എന്നിവയുടെ നേതൃത്വത്തില്‍ ബഹുജന സംഗമം നടത്തും. കല്ലാമലയിലേക്കുള്ള റോഡ് അടച്ച റെയില്‍വേ നടപടി റദ്ദ് ചെയ്യണമെന്നും യോഗം ആവശ്യപ്പെട്ടു. പ്രക്ഷോഭ പരിപാടികള്‍ക്ക് ജനകീയ സമിതി രൂപീകരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ആയിഷ ഉമ്മര്‍ അധ്യക്ഷത വഹിച്ചു. പി.സാവിത്രി, കെ.കെ.ജയചന്ദ്രന്, പി.പി.ശ്രീധരന്, യു.എ.റഹീം, പ്രദീപ് ചോമ്പാല, കെ.പി.ജയകുമാര്‍, കെ.എ .സുരേന്ദ്രന്, പി.കെ.ബിനീഷ്, പി.കെ.രാമചന്ദ്രന് എന്നിവര്‍ സംസാരിച്ചു. ഭാരവാഹികള്‍: ആയിഷ ഉമ്മര്‍
(ചെയര്‍), റീന രയരോത്ത് (ജനകണ്), പി ബാബുരാജ് (ട്രഷ) എന്നിവരെ തെരഞ്ഞെടുത്തു.

