വടകര: കണ്ണൂര്‍ ജില്ലയിലെ കണ്ണവം മഹല്ല് മുസ്ലിം ജമാഅത്ത് അന്‍വാറുല്‍ ഇസ്ലാം പള്ളി മദ്രസ കമ്മിറ്റി സംഘടിപ്പിക്കുന്ന കണ്ണവം
വെളുമ്പത്ത് മഖാം ശരീഫ് ഉറുസിന് ശനിയാഴ്ച തുടക്കം. അഞ്ചു ദിവസത്തെ ഉറൂസിന്റെ ഒരുക്കം പൂര്‍ത്തിയായതായി സംഘാടകര്‍ വടകരയില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
പതാക ഉയര്‍ത്തല്‍, ഉദ്ഘാടന സമ്മേളനം, മതപ്രഭാഷണം, മജ്ലിസുന്നൂര് സ്വലാത്ത് വാര്‍ഷികം, ദിക്ര് ഹല്‍ഖ, ബുര്‍ദ മജ്ലിസ്, ശാദുലി റാത്തീബ്, സൗഹൃദസംഗമം, ഘോഷയാത്ര, പൊതുമ്മേളനം, അന്നദാനം എന്നിവ വിവിധ ദിവസങ്ങളിലായി നടക്കും. ശനിയാഴ്ച രാവിലെ പാണക്കാട് സയ്യിദ് മഈനലി ശിഹാബ് തങ്ങള്‍ ഉറൂസിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. ഞായറാഴ്ച രണ്ടിന് സൗഹൃദ സംഗമം സ്പീക്കര്‍ എ.എന്‍.ഷംസീര്‍ ഉദ്ഘാടനം ചെയ്യും. സമാപന ദിവസമായ ഒക്ടോബര്‍ രണ്ടിന് പകല്‍ 11 മുതല്‍ രാത്രി ഏഴ് വരെ അന്നദാനവും ഉണ്ടാവും. പ്രസിദ്ധമായ കണ്ണവം ഉറൂസിന് വടകര താലൂക്കില്‍ നിന്ന് ഉള്‍പെടെ ധാരാളം പേര്
എത്താറുണ്ടെന്ന് സംഘാടകര്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ മജീദ് കണ്ണവം, അജീര്‍ കണ്ണവം, എന്‍.പി.നാസര്‍ എന്നിവര്‍ പങ്കെടുത്തു.