വടകര: വ്യപാരി വ്യവസായി ഏകോപന സമിതി കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ ആശ്വാസ് പദ്ധതിയില്‍ അംഗങ്ങളായ അഞ്ച് കുടുംബങ്ങള്‍ക്ക് മരണാന്തര സഹായമായ 10 ലക്ഷം വീതം അരക്കോടി രൂപ വിതരണം ചെയ്തു. ഇന്ന് വടകര ടൗണ്‍ ഹാളില്‍ നടന്ന ചടങ്ങില്‍ കുടുംബങ്ങള്‍ തുക ഏറ്റുവാങ്ങി. പതിനൊന്നാം ഘട്ടത്തോടെ സംസ്ഥാനത്ത് പദ്ധതിയിലെ വിതരണ സംഖ്യ അഞ്ചര കോടിയായി.
ആശ്വാസ് പദ്ധതി ചെയര്മാന് എ വി എം കബീര്‍ അധ്യക്ഷത വഹിച്ച ചടങ്ങ് കെ.കെ.രമ എംഎല്‍എ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ബാപ്പു ഹാജി പദ്ധതി വിശദീകരണം നടത്തി. ഗ്രന്ഥകാരനും പ്രഭാഷകനുമായ ബഷീര്‍ തിക്കോടി മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ജനറല്‍ സെക്രട്ടറി സുനില്‍ കുമാര്‍, ട്രഷറര്‍ ജിജി കെ തോമസ്, ബാബു മോന്, എരോത്ത് ഇഖ്ബാല്‍, അഷ്റഫ് മൂത്തേടത്, എം അബ്ദുല്‍ സലാം, വിനോദ് പയ്യോളി, ബാബു കൈലാസ്, ഗംഗാധരന് നന്മണ്ട, മൊയ്തീന്‍കോയ, മനാഫ് കാപ്പാട്, ഷംസു കമ്മന, യു.അബ്ദുറഹിമാന്, ഹനീഫ്, ലത്തീഫ് പി ടി എ, അമീര്‍ മുഹമ്മദ് ഷാജി, അമല്‍ അശോക് എന്നിവര്‍ സംസാരിച്ചു.