കുറ്റ്യാടി: വയനാട് റോഡില്‍ കുറ്റ്യാടി ഗ്രാമ പഞ്ചായത്തിലെ ഓത്യോട്ട് ഭാഗത്ത് തണല്‍ മരങ്ങള്‍ മുറിച്ച് മാറ്റിയത് ഹൈക്കോടതി
നിര്‍ദ്ദേശത്തിന് എതിരും കോടതി അലക്ഷ്യവുമാണെന്നു സിറ്റിസണ്‍സ് ഫോറം ഫോര്‍ പീസ് ആന്റ് ജസ്റ്റിസ് യോഗം കുറ്റപ്പെടുത്തി. മരങ്ങള്‍ മുറിച്ച് മാറ്റാനുള്ള പഞ്ചായത്ത്തല ട്രീ കമ്മിറ്റിയുടെ തിരുമാനത്തില്‍ യോഗം പ്രതിഷേധിച്ചു.
വാണിജ്യ സ്ഥാപനങ്ങള്‍ക്കും വീടുകള്‍ക്കും തടസ്സം സൃഷ്ടിക്കുമെന്ന പേരില്‍ പാതയോരങ്ങളിലെ തണല്‍ മരങ്ങള്‍ മുറിച്ച് മാറ്റാതിരിക്കാന്‍ ആവശ്യമായ ഉത്തരവുകള്‍ പുറപ്പെടുവിക്കണമെന്ന് സര്‍ക്കാറിന് ഹൈക്കോടതിയുടെ നിര്‍ദ്ദേശമുണ്ട്. വീടുകളിലേക്കും വ്യാപാര സ്ഥാപനങ്ങളിലേക്കും ചായുന്ന മരക്കൊമ്പുകളും ശിഖരങ്ങളും നീക്കം ചെയ്യുന്നതിന് പകരം മരങ്ങള്‍ അപ്പാടെ മുറിച്ച് മാറ്റിയ നടപടിയാണ് ഇവിടെ ഉണ്ടായത്. ഇത് ഹൈക്കോടതി ഉത്തരവിന്റെ ലംഘനമാണെന്നും യോഗം കുറ്റപ്പെടുത്തി.
ചെയര്മാന് മൊയ്തു കണ്ണങ്കോടന്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ കണ്‍വീനര്‍ ടി.നാരായണന് വട്ടോളി, സി.കെ.കരുണാകരന്, പി.അബ്ദൂള്മജീദ്, ഗഫൂര്‍ മലോപ്പൊയില്, കെ.ബാബുരാജ്, സുധീര്‍ പ്രകാശ്, അഷറഫ് കൊല്ലാണ്ടി, സി.നാരായണന്, റഫീഖുദ്ദിന്
പാലേരി, ഡല്‍ഹി കേളപ്പന്, എം.ടി. പത്മനാഭന് എന്നിവര്‍ പ്രസംഗിച്ചു.