കോഴിക്കോട്: കേരളത്തിലെ ആരോഗ്യ രംഗത്ത് ഫാര്‍മസിസ്റ്റുകള്‍ ചെയ്യുന്ന സേവനം മാതൃകാപരമെന്ന് തോട്ടത്തില്‍ രവീന്ദ്രന്
എംഎല്‍എ പറഞ്ഞു. വേള്‍ഡ് ഫാര്‍മസിസ്റ്റ് ഡേ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പൊതു സമൂഹതിന്ന് മുമ്പാകെ ആന്റിബയോട്ടിക്ക് റസിസ്റ്റന്‍സ് ബാക്ടീരിയയുടെ അപകടത്തെ കുറിച്ചും മരുന്നുകളുടെ ദുരുപയോഗത്തെ കുറിച്ചും നടത്തിക്കൊണ്ടിരിക്കുന്ന ഫാര്‍മസിസ്റ്റുകളുടെ ശാസ്ത്രീയമായ ബോധവത്ക്കരണ ഇടപെടലുകള്‍ സമൂഹത്തിന് ഗുണപരമായി തീരുന്നുണ്ടെന്ന് എംഎല്‍എ പറഞ്ഞു.
കേരള സ്റ്റേറ്റ് ഫാര്‍മസി കൗണ്‍സിലും കേരള പ്രൈവറ്റ് ഫാര്‍മസിസ്റ്റ് അസോസിയേഷനും (കെപിപിഎ) വിവിധ ഫാര്‍മസി കോളജുകളും സംയുക്തമായി സംഘടിപ്പിച്ച പരിപാടിയില്‍ ഫാര്‍മസി കൗണ്‍സില്‍ എക്സികുട്ടീവ് മെമ്പര്‍ ടി.സതീശന് അദ്ധ്യക്ഷത വഹിച്ചു. അസിസ്റ്റന്‍ഡ് ഡ്രഗ്സ് കണ്ട്രോളര് ഷാജി എം.വര്‍ഗീസ് മുഖ്യപ്രഭാഷണം നടത്തി. ഡോ: വിനയ.ഒ.ജി, ഡോ:അന്‍ജന ജോണ്‍, പ്രൊഫസര്‍ രാജീവ് തോമസ്, ഡോ: ഷൈമോള്‍.ടി, ഹംസ കണ്ണാട്ടില്‍, മഹമൂദ് മൂടാടി എന്നിവര്‍ സംസാരിച്ചു. സ്വാഗത സംഘം കണ്‍വീനര്‍ ജയചന്ദ്രന്.പി സ്വാഗതവും എം.ജിജീഷ് നന്ദിയും പറഞ്ഞു. തുടര്‍ന്ന് നടന്ന തുടര്‍ വിദ്യാഭ്യാസ
പരിപാടിയില്‍ മഞ്ജു സി.എസ് (അസോ. പ്രൊഫസര്‍ ഇന്‍ ഫാര്‍മസി ഗവ.മെഡിക്കല്‍ കോളജ് ) ക്ലാസെടുത്തു.
ഫാര്‍മ കള്‍ചറല്‍ പ്രോഗ്രാമിന് നാസര്‍. പി.പി, ജസ്ല പി.പി എന്നിവര്‍ നേതൃത്വം നല്കി.