തിരുവനന്തപുരം: ഷിരൂർ ദൗത്യത്തില്‍ കർണാടക സർക്കാരിന് നന്ദി അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കർണാടക മു
ഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് അയച്ച കത്തിലൂടെയാണ് പിണറായി വിജയൻ നന്ദി അറിയിച്ചത്. സംസ്ഥാനത്തിന്റെ അഭ്യർഥനകളോട് കർണാടക ആത്മാർത്ഥമായി പ്രതികരിച്ചുവെന്നും അതിൽ കേരളത്തിന്റെ ആത്മാർത്ഥമായ നന്ദി അറിയിക്കുന്നുവെന്നും പിണറായി വിജയൻ പറഞ്ഞു.
ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി അർജുന്റെ മൃതദേഹം ഗംഗാവലിപ്പുഴയിൽ നിന്ന് ബുധനാഴ്ച കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രി കർണാടക സർക്കാരിന് നന്ദി അറിയിച്ചത്. 72-ാം ദിവസത്തെ തെരച്ചിലിനൊടുവിലാണ് അർജുന്റെ മൃതദേഹം ഗംഗാവലിപ്പുഴയിൽ നിന്ന് കണ്ടെത്തിയത്. ലോറിയുടെ ക്യാബിനുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്.
പുഴയിൽ നിന്ന് അര്‍ജുന്റെ ലോറിയും പുറത്തെടുത്തു. പുഴയിൽ 12 മീറ്റര്‍ ആഴത്തിൽ കണ്ടെത്തിയ ലോറി ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് പുഴയിൽ നിന്ന് പുറത്തെടുത്തത്. ജൂലൈ 16 നാണ് അർജുനെ കാണാതായത്. അന്ന് രാവിലെ 8.45 നാണ് ഷിരൂരിൽ മണ്ണിടി
ച്ചിലുണ്ടായത്.