കുറ്റ്യാടി: കുന്നുമ്മല്‍ ബ്ലോക്ക് പഞ്ചായത്തിന്റെയും ഐസിഡിഎസിന്റെയും കുറ്റ്യാടി താലൂക്ക് ആശുപത്രിയുടെയും
സംയുക്താഭിമുഖ്യത്തില്‍ പോഷണ മാസാചരണ പരിപാടി സംഘടിപ്പിച്ചു. ഗുണമേന്മയുള്ള ഭക്ഷണത്തെകുറിച്ച് പൊതുജനങ്ങളില്‍ അവബോധം സൃഷ്ടിക്കുന്നതിനും പോഷണ നിലവാരമുള്ള ഭക്ഷണം കഴിക്കാന്‍ ജനങ്ങളെ പ്രേരിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് പോഷണ മാസാചരണ പരിപാടി സംഘടിപ്പിക്കുന്നത്. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മുഹമ്മദ് കക്കട്ടില്‍ ഉദ്ഘാടനം ചെയ്തു. കുറ്റ്യാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ.ടി.നഫീസ അധ്യക്ഷത വഹിച്ചു. പോഷക ന്യൂനതയുള്ള കുട്ടികളെ കണ്ടെത്തുകയും അവര്‍ക്ക് വേണ്ട ചികിത്സയും മറ്റ് ഇടപെടലുകളും നടത്തുകയും ചെയ്യുക എന്നത് പോഷണ മാസാചാരണത്തിന്റെ പ്രധാന ലക്ഷ്യങ്ങളില്‍ ഒന്നാണ്.
സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് എം.പി.കുഞ്ഞിരാമന്, ആശുപത്രി സുപ്രണ്ട് അനുരാധ, ഗ്രാമ പഞ്ചായത്ത് മെമ്പര്‍മാരായ കുട്ട്യാലി, എ.ടി.ഗീത എന്നിവര്‍ സംസാരിച്ചു. ആശുപത്രി ഡയറ്റീഷന്‍ ബിനി ആന്റണി ബോധവല്‍ക്കരണ ക്ലാസെടുത്തു. സിഡിപിഒ അനിത
കെ.എം സ്വാഗതവും സൂപ്പര്‍വൈസര്‍ ഒ.വിജില നന്ദിയും പറഞ്ഞു. അനീമിയ സ്ക്രീനിംഗ്, പോഷകാഹാര പ്രദര്‍ശനം, പോഷണ പൂക്കളം എന്നിവയും സംഘടിപ്പിച്ചു.