കൊച്ചി: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ഒക്ടോബര്‍ നാലിന് സംസ്ഥാന വ്യാപകമായി കേരളത്തിലെ ചരക്ക് വാഹന തൊഴിലാളി
സംയുക്ത ട്രേഡ് യൂണിയനും ഗുഡ്സ് വാഹന ഉടമാ സംഘടനകളും ചരക്കു വാഹന പണിമുടക്ക് നടത്തും.
കേരളത്തിലെ ചരക്ക് വാഹനങ്ങള്‍ ഇരുപത്തിനാല് മണിക്കൂര്‍ പണിമുടക്കിക്കൊണ്ട് അന്ന് പതിമൂന്ന് ജില്ലകളിലേയും കളക്ടറേറ്റിന് മുന്നിലും തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിന് മുന്നിലും പ്രകടനവും ധര്‍ണയും നടത്താനാണ് തീരുമാനം. ചരക്ക് വാഹന പണിമുടക്കും പ്രതിഷേധ ധര്‍ണയും വിജയിപ്പിക്കാന്‍ എറണാകുളത്ത് ചേര്‍ന്ന കേരള സ്റ്റേറ്റ് മോട്ടോര്‍ & എഞ്ചിനീയറിംഗ് ലേബര്‍ സെന്റര്‍ (എച്ച്എംഎസ്) സംസ്ഥാന കമ്മറ്റി നേതൃയോഗം തീരുമാനിച്ചു. യൂണിയന് സംസ്ഥാന പ്രസിഡന്റ് മനോജ് ഗോപിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സംസ്ഥാന സമിതി നേതൃയോഗം എച്ച്എംഎസ് ദേശീയ വര്‍ക്കിംങ്ങ് കമ്മറ്റിയംഗം മനയത്ത് ചന്ദ്രന് ഉദ്ഘാടനം ചെയ്തു.
യോഗത്തില്‍ സംസ്ഥാന ഭാരവാഹികളായ കെ.കെ.കൃഷ്ണന്, ഒ.പി.ശങ്കരന്, മലയന്‍കീഴ് ചന്ദ്രന് നായര്‍, എന്‍.സി.മൊയിന്‍ കുട്ടി, അജി
ഫ്രാന്‍സിസ്, പി.വി.തമ്പാന്, രാജു കൃഷ്ണ, എ.രാമചന്ദ്രന്, പി.ദിനേശന്, കോയ അമ്പാട്ട്, ടി.എം.ജോസഫ്, ജയന് അടൂര്‍, ജി.മണിയന്, മോഹന്‍രാജ് കൊല്ലം സുനില്‍, മുസമ്മില്‍ കൊമ്മേരി, ഗഫൂര്‍ പുതിയങ്ങാടി, ജോയി മാടശ്ശേരി, ഹമീദ് പട്ടത്ത് എന്നിവര്‍ സംസാരിച്ചു.