നാദാപുരം: ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി പണി പൂര്‍ത്തീകരിച്ച നാദാപുരം ഗ്രാമ പഞ്ചായത്ത് ഇയ്യംകോട് രണ്ടാം വാര്‍ഡിലെ അഞ്ചു റോഡുകള്‍ ഉദ്ഘാടനം ചെയ്തു. പറമ്പത്ത് മുക്ക് കല്ലാടിന്റവിട റോഡ്, മന്ദമ്പത്ത് ചക്കാലക്കല്‍ റോഡ്, വിളക്കനക്കുന്നത്ത് പറവന്കുന്നന്റവിട റോഡ്, ചാത്തോത്ത് മുക്ക് മദ്രസ റോഡ്, പൊട്ടന് മീത്തല്‍ ചെറുട്ടന്റവിട റോഡ് എന്നിവ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി വി മുഹമ്മദലി ഉദ്ഘാടനം ചെയ്തു . വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് സി കെ നാസര്‍ അധ്യക്ഷത വഹിച്ചു. കുട്ടികള്‍, സ്ത്രീകള്‍, മുതിര്‍ന്നവര്‍ എന്നിവര്‍ ബാന്‍ഡ് വാദ്യങ്ങളുടെ അകമ്പടിയോടെ ഉദ്ഘാടനം നാടിന്റെ ആഘോഷമാക്കി മാറ്റി.
വൈസ് പ്രസിഡന്റ് അഖില മര്യാട്ട്, വാര്‍ഡ് വികസന സമിതി കണ്‍വീനര്‍ ഷഹീര്‍ മുറിച്ചാണ്ടി, അബു കാപ്പാരോട്ട്, മുഹമ്മദലി ഹാജി പി വി, കിഴക്കയില്‍ അബ്ദുള്ള ഹാജി, എന്‍ പി അബ്ദുള്ള, അസീസ് മാണിക്കോത്ത്, കുഞ്ഞാലി ഹാജി കുണ്ടിയംവീട്ടില്, പി കെ ഹാരിസ്, ജലീല്‍ കിഴക്കയില്‍, ഒ പി.അന്‍സര്‍, സിദീഖ് മുറിച്ചാണ്ടി, സാഹിദ് കിഴക്കയില്‍, മുഹമ്മദ് ഈയ്യംകോട്ട് കണ്ടി, സി വി അയ്യൂബ്, ടി വി ഷാഹിദ്, പി പി റസാഖ്, രാജീവന്, എ പി അമ്മദ് ഹാജി, സലാം മൗലവി, കുഞ്ഞബ്ദുള്ള പരവന്കുന്നന്റവിട, അബു പറമ്പത്ത്, മാജിദ് പറമ്പത്ത്,
കുഞ്ഞബ്ദുള്ള കിഴക്കയില്‍, പോക്കര് കൊയമ്പര്ത്, മുരളി മന്നമ്പത്, മൂസ്സ മന്നമ്പത്, പി കെ മുഹമ്മദ്, ബഷീര്‍ മാണിക്കോത്ത് എന്നിവര്‍ സംസാരിച്ചു .