വടകര: ബാലജനത ഒക്ടോബര്‍ 2 ന് ഗാന്ധിജയന്തി ആഘോഷത്തിന്റെ ഭാഗമായി ‘കളിയും ചിരിയും’ എന്ന പേരില്‍
മാങ്ങാട്ടുപാറയില്‍ ബാലകലോത്സവം സംഘടിപ്പിക്കുന്നു. ഗാന്ധി ക്വിസ്, അംഗന്‍വാടി കലോത്സവം, ചിത്രരചന, ലളിത ഗാനാലാപനം തുടങ്ങിയ മത്സരങ്ങള്‍ നടക്കും. അപേക്ഷകള്‍ സപ്തംബര്‍ 27 ന് മുമ്പ് കെ.കെ.കണ്ണന് മാസ്റ്റര്‍ സ്മാരക വായനശാലയില്‍ ലഭിക്കേണ്ടതാണ്. ഒക്ടോബര്‍ 2 ന് രാവിലെ 9 മണിക്ക് സുധാകരന് തത്തോത്ത് ( ജാനു തമാശ ഫെയിം) ഉദ്ഘാടനം ചെയ്യും. സമാപന പരിപാടി നാടന്‍പാട്ട് കലാകാരന് ഭരതന് കുട്ടോത്ത് ഉദ്ഘാടനം ചെയ്യും. ആര്‍ജെഡി സംസ്ഥാന വൈസ് പ്രസിഡന്റ് ഇ.പി.ദാമോദരന്‍ സമ്മാന വിതരണം നടത്തും.
സ്വാഗത സംഘം യോഗത്തില്‍ ചെയര്മാന് കെ.എം.നാരായണന് അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ എന്‍.കെ.അജിത് കുമാര്‍, ആര്‍ജെഡി മണ്ഡലം സെക്രട്ടറി പ്രസാദ് വിലങ്ങില്‍, പി.കെ.ഉദയകുമാര്‍, പി.സുരേഷ്, വി.കെ.രാഘവന്, പവിത്രന് വി.പി, സുരേഷ്
പൊന്നമ്പത്ത്, ശശി ചാണമ്പ്രത്ത്, ജിതിന് ചോറോട്, സത്യന് മമ്പറത്ത്, അതുല്കെ.പി. എന്നിവര്‍ പ്രസംഗിച്ചു.