വടകര: ചോറോട് ഗേറ്റിനും കൈനാട്ടിക്കും ഇടയില്‍ ഒരാള്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍. ആളെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹം ഛിന്നഭിന്നമായ നിലയിലാണ്. ബുധനാഴ്ച വൈകുന്നേരമാണ് സംഭവം. വടകര പോലീസും ആര്‍പിഎഫും സ്ഥലത്തെത്തി. 45 വയസ് തോന്നിക്കുമെന്ന് വടകര പോലീസ് അറിയിച്ചു. മൃതദേഹം ജില്ല ആശുപത്രിയില്‍ മോര്‍ച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്.