വടകര: ആയിരകണക്കിന് യാത്രക്കാര്‍ ആശ്രയിക്കുന്ന പുതിയ സ്റ്റാന്റും പരിസരവും സന്ധ്യയോടെ ഇരുട്ടില്‍ മുങ്ങുന്നു. സ്ത്രീകളടങ്ങുന്ന യാത്രക്കാര്‍ രാത്രിയില്‍ വടകരയില്‍ ഇറങ്ങാനും ബസ് കാത്തിരിക്കാനും ഭയക്കുന്ന സ്ഥിതി. കടകളടച്ച്
ലൈറ്റണക്കുന്നതോടെ കൂരിരുട്ടിലമരുകയാണ് ഈ ഇന്റര്‍ സ്റ്റേറ്റ് ബസ് സ്റ്റാന്റ്.
ഒരാഴ്ചമുന്‍പാണ് സ്റ്റാന്റിനു സമീപത്തെ കെട്ടിട വരാന്തയില്‍, ഭിക്ഷാടനം നടത്തി ജീവിക്കുന്ന വയോധികനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഇതില്‍ പോലീസ് അന്വേഷണം നടക്കുകയാണ്. മദ്യപാനികള്‍ തമ്മിലും ചില സംഘങ്ങള്‍ തമ്മിലും സംഘര്‍ഷങ്ങള്‍ പതിവാണ്. ഇതില്‍ ഏവരും ആശങ്കപ്പെടുന്നതിനിടയിലാണ് കൊലപാതകം. ചുറ്റും വെളിച്ചം നല്‍കിയിരുന്ന ഹൈമാസ് ലൈറ്റില്‍ ഒന്നേ തെളിയുന്നുള്ളു എന്നതും പ്രശ്നം രൂക്ഷമാക്കുകയാണ്. ബസ് സ്റ്റാന്റ് സംരക്ഷണം
വടകര നഗരസഭയുടെ ചുമതലയിലാണ്. പരസ്യകമ്പനി ലേലത്തിന് എടുത്തതിനാല്‍ അവര്‍ക്കാണ് ഇവിടുത്തെ വെളിച്ച സംവിധാന
ത്തിന്റെ ഉത്തരവാദിത്വം എന്ന നിലപാടിലാണ് നഗരസഭ. പരസ്യ കരാറുകാരന് ഇത് ഗൗനിക്കുന്നില്ല എന്ന ആക്ഷേപമുണ്ട്. ഇത് ശ്രദ്ധിക്കാന്‍ നഗരസഭ ഉദ്യോഗസ്ഥര്‍ തയ്യാറാകുന്നുമില്ല. കിഴക്കുഭാഗത്തെ ടാക്സി സ്റ്റാന്റിലും വെളിച്ചമില്ല.
ബാംഗ്ലൂര്‍ ഭാഗത്തേക്കും മറ്റും നിത്യേന ആളുകള്‍ വന്നു പോകുന്ന സ്ഥലമാണ് ഇത്തരത്തിലാവുന്നത്. നഗരം ഇരുട്ടിലമര്‍ന്ന് സാമൂഹ്യദ്രോഹികളുടെ താവളമാക്കുന്നതില്‍ ജനങ്ങളും കച്ചവടക്കാരും ആശങ്കയിലാണ്.