നാദാപുരം: തൂണേരി മുടവന്തേരിയില്‍ തൊഴിലുറപ്പ് തൊഴിലാളികള്‍ ഉള്‍പ്പെടെ ഇരുപതോളം പേര്‍ക്ക് കടന്നല്‍ കുത്തേറ്റു. രണ്ട്
പേര്‍ ഗുരുതരാവസ്ഥയില്‍. മുടവന്തേരി കളത്തിക്കണ്ടി താഴെ പൊയില്‍ സുജാത (45), തുണ്ടിയില്‍ ഷാനിഷ് (40) എന്നിവരെയാണ് സാരമായ പരിക്കേറ്റ് തലശ്ശേരി ഗവ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്. കുത്തേറ്റ ഏഴ് പേര്‍ തലശ്ശേരി ഗവ ആശുപത്രിയിലും മറ്റുള്ളവര്‍ നാദാപുരം താലൂക്ക് ആശുപത്രിയിലും ചികിത്സ തേടി. ഇന്നലെ ഉച്ചയ്ക്ക് ഭക്ഷണം കഴിച്ചതിന് ശേഷം വിശ്രമിക്കുന്നതിനിടെയാണ് കടന്നല്‍ കുത്തേറ്റത്. പക്ഷികള്‍ കടന്നല്‍ കൂട് അക്രമിച്ചതോടെ കടന്നലുകള്‍ കൂട്ടത്തോടെ ഇളകി അക്രമിക്കുകയായിരുന്നു. സുജാതയുടെ ശരീരത്തിലാകമാനം കുത്തേറ്റ് സമീപത്തെ വീട്ടിലേക്ക് ഓടി കയറുകയായിരുന്നു. രക്ഷാ പ്രവര്‍ത്തനത്തിനിടെയാണ് ഷാനിഷിനും കുത്തേറ്റത്. ഷാനിഷിനെ രക്ഷപ്പെടുത്തുന്നതിനിടെ ഭാര്യ സൗമ്യക്കും (39) കുത്തേറ്റു. തൊഴിലാളികള്‍ ബഹളം വെച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ ഓടിയെത്തി രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനി
മറ്റുള്ളവരെയും കടന്നലുകള്‍ അക്രമിക്കുകയായിരുന്നു.

