വടകര: ആര്‍ഡിഒ ഓഫീസ് പരിധിയില്‍ വരുന്ന കൊയിലാണ്ടി, വടകര താലൂക്കിലെ റവന്യു പട്ടയ മേള ഒക്ടോബര്‍ ഒന്നിന് രണ്ട് മണിക്ക് വടകര ടൗണ്‍ ഹാളില്‍ നടക്കും. മന്ത്രി കെ.രാജന് ഉദ്ഘാടനം ചെയ്യും. മന്ത്രി മുഹമ്മദ് റിയാസ്, എംപി, എംഎല്‍എ മാരടക്കമുള്ള ജന പ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ടി പ്രതിനിധികള്‍ എന്നിവര്‍ സംസാരിക്കും. ആയിരം പേര്‍ക്ക് പട്ടയം നല്‍കും. സംസ്ഥാന സര്‍ക്കാറിന്റ 100 ദിന പരിപാടിയുടെ ഭാഗമായാണ് ചടങ്ങ് സംഘടിപ്പിക്കുന്നത്. പട്ടയം വാങ്ങാനായി ടൗണ്‍ ഹാളില്‍ പ്രത്യേക കൗണ്ടര്‍ സംവിധാനം ഉണ്ടാവും.
പരിപാടിക്കായി വിപുലമായ സ്വാഗത സംഘം രൂപവത്കരിച്ചു. യോഗം കെ.പി.കുഞ്ഞമ്മദ് കുട്ടി എംഎല്‍എ ഉദ്ഘാടനം ചെയ്തു. റവന്യു വകുപ്പിന്റെ സേവനം വീട്ടു മുറ്റത്ത് എത്തിക്കാന്‍ നടപടി ഊര്‍ജിതമാക്കിയതായി അദ്ദേഹം പറഞ്ഞു. ഇ കെ വിജയന് എംഎല്‍എ അധ്യക്ഷനായി. ആര്‍ഡിഒ ഷാമില്‍ സെബാസ്റ്റ്യന്‍, ആര്.സത്യന്, ടി വി ബാലകൃഷ്ണന്, പ്രദീപ് ചോമ്പാല,, വി പി അബ്ദുള്ള, പി എം മുസ്തഫ, ബിജു കായക്കൊടി, പി സജീവ് കുമാര്‍, സി കെ കരീം, സി രാമകൃഷ്ണന് എന്നിവര്‍ സംസാരിച്ചു. ഭാരവാഹികള്‍: ഇ കെ വിജയന് (ചെയര്‍), ഷാമില്‍ സെബാസ്റ്റ്യന്‍ (ജന. കണ്), സി രഞ്ജിത്ത് (ട്രഷ).