കോഴക്കോട്: ലോക ഫാര്‍മസിസ്റ്റ്സ് ദിനാഘോഷം സപ്തംമ്പര്‍ 25 ന് കേരള പ്രൈവറ്റ് ഫാര്‍മസിസ്റ്റ്സ് അസോസിയേഷന്
(കെപിപിഎ) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിപുലമായ പരിപാടികളോടെ കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തില്‍ നടക്കും. രാവിലെ 10 ന് കളക്ടര്‍ സ്നേഹില്‍കുമാര്‍ സിംഗ് ഉദ്ഘാടനം ചെയ്യും, അസി. ഡ്രഗ്സ് കണ്ട്രോളര് ഷാജി.എം.വര്‍ഗീസ് മുഖ്യാതിഥി ആയി പങ്കെടുക്കും. വിവിധ മേഖലകളിലെ പ്രമുഖര്‍ ആശംസകള്‍ നേരും. ആദിവാസി മേഖലയില്‍ നിന്നു ഫാര്‍മസിയില്‍ ഡോക്ടറേറ്റ് നേടിയ ആര്.ചന്ദ്രന് ആദരവ് നല്‍കും. തുടര്‍ന്ന് ഫാര്‍മസിസ്റ്റുകളുടെ കലാപരിപാടികള്‍ അരങ്ങേറും.
