തൂണേരി: കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്സ് യൂനിയന്‍ തൂണേരി പഞ്ചായത്ത് കമ്മിറ്റി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സമ്മതപത്രം കൈമാറി. കല്ലാച്ചി ട്രഷറി ഓഫീസര്‍ അബ്ദുള്‍ റഷീദിന് മൊത്തം 1,97,250 രൂപയുടെ സമ്മതപത്രമാണ് തൂണേരി യൂണിറ്റ് നല്‍കിയത്. പ്രസിഡന്റ് ബാലരാജ്, കെ.രാജന്, കെ.രവീന്ദ്രന്, പി.കെ. ബാലകൃഷ്ണന് എന്നിവര്‍ സംബന്ധിച്ചു.