വടകര: നാഷണല്‍ സര്‍വീസ് സ്കീം 65-ാമത് സ്ഥാപകദിനത്തില്‍ റെയില്വയുമായി സഹകരിച്ച് പുത്തൂര്‍ ഗവ. ഹയര്‍
സെക്കന്ററി സ്കൂളിലെ എന്‍എസ്എസ് വളണ്ടിയര്‍മാര്‍ ശുചീകരണ പ്രവര്‍ത്തനത്തില്‍ പങ്കാളികളായി. പ്രോഗ്രാം ഓഫീസര്‍ എ.വി.സുജയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പരിപാടി പരിസ്ഥിതി പ്രവര്ത്തകന് മണലില്‍ മോഹനന് ഉദ്ഘാടനം ചെയ്തു. വത്സലന്‍ കുനിയില്‍, പി.ടി.എ പ്രസിഡന്റ് പി.എ.ജയപ്രകാശ്, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ വിപിന്‍ അശോക്, സീനിയര്‍ ചേംബര്‍ പ്രസിഡന്റ് വി.പി.ബാലഗോപാലന്, എ.കെ.ഷൈജു, എം.ഉത്തര എന്നിവര്‍ സംസാരിച്ചു. റെയില്‍വെ സ്റ്റേഷന് പരിസരവും കെഎസ്ആര്‍ടിസി ഡിപ്പോയും വളണ്ടിയര്‍മാര്‍ ശുചീകരിച്ചു.
