വടകര: വടകരയുടെ നാടന്‍ ഭാഷാ ശൈലിയും പ്രയോഗവും ചേര്‍ത്ത് പല്ലവി മ്യൂസിക് ബാന്‍ഡ് അണിയിച്ചൊരുക്കിയ ‘ഐ ലവ്
ബഡേരാ’ നാടന്‍പാട്ട് വീഡിയോ ആല്‍ബം ആസ്വാദകരിലെത്തുന്നു. ഇതിന്റെ പ്രകാശനം 27-ാം തിയ്യതി വെള്ളിയാഴ്ച മുനിസിപ്പല്‍ പാര്‍ക്കില്‍ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. അന്നു വൈകുന്നേരം മൂന്നിനു ജാനു തമാശ ഫെയിം ലിധിലാല്‍ നര്‍ത്തകി ലിസി മുരളീധരന് നല്‍കിയാണ് പ്രകാശനം. മണലില്‍ മോഹനന് മുഖ്യാതിഥിയായിരിക്കും.
വടകര ഭാഷാ ശൈലിയില്‍ അറുപതോളം കലാകാരന്മാര് ചേര്‍ന്നാണ് ഈ അടിപൊളി നാടന്‍ പാട്ട് സംഗീത ആല്‍ബം തയ്യാറാക്കിയത്. വടകരയിലെ ഗ്രാമീണ മേഖലയിലെ പ്രശസ്തമായ നാടന്‍ ഭാഷാ ശൈലിയില്‍ രചനയും ആലാപനവും നടത്തിയത് പവിത്രന് പല്ലവിയാണ്. സംഗീതം ചിട്ടപ്പെടുത്തിയത് റാം സി പണിക്കര്‍. വിഷ്വല്‍ ഡയരക്ടര്‍ രാജീവ് അഴിയൂര്‍. വിനീത് പി.വി.മോനിയാണ് കോറിയോഗ്രഫി ചിട്ടപ്പെടുത്തിയത്. ആസ്വാദകര്‍ക്ക് അര്മാദിക്കാന് പറ്റുംവിധമാണ് ആല്‍ബം തയ്യാറാക്കിയതെന്ന് സംഘാടകര്‍ പറഞ്ഞു.
വാര്‍ത്താസമ്മേളനത്തില്‍ പവിത്രന് പല്ലവി, ജനറല്‍ കണ്‍വീനര്‍ സജീവന് ചോറോട്, പ്രോഗ്രാം കണ്‍വീനര്‍ ആര്.വിജയന്,
കെ.ടി.കെ.അനീഷ് ബാബു എന്നിവര്‍ പങ്കെടുത്തു.