കൊയിലാണ്ടി: മൂടാടി ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയില്‍ ജവാന് കാര്‍ഷിക ഗ്രൂപ്പിന്റെ നെല്‍കൃഷിയുടെ
വിളവെടുപ്പ് നടന്നു. പന്തലായി ബ്ലോക് പഞ്ചായത്ത് പ്രസിഡന്റ് പി.ബാബുരാജ് കൊയ്ത്തുത്സവം ഉദ്ഘാടനം ചെയ്തു.
ഗ്രാമ പഞ്ചായത്ത് കൃഷി ഭവന് മുഖേന നല്കിയ ജ്യോതി നെല്‍വിത്ത് ഉപയോഗിച്ചാണ് കൃഷി ചെയ്തത്. മൂടാടി കാര്‍ഷിക കര്‍മസേനയുടെ റൈസ് മില്ലി ലൂടെ തവിട് കളയാത്ത അരിയാക്കി വിപണനം ചെയ്യാനുള്ള സംവിധാനവും പഞ്ചായത്ത് ഒരുക്കിയിട്ടുണ്ട്. സി.കെ.ജി.സ്കൂള്‍ എന്‍.എസ്.എസ് വളണ്ടിയര്‍മാര്‍, എളമ്പിലാട് എംഎല്‍പി സ്കൂള്‍ കുട്ടികള്‍ എന്നിവര്‍ കൊയ്ത്തുത്സവത്തില്‍ പങ്കാളികളായി.
ഉദ്ഘാടന ചടങ്ങില്‍ മൂടാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കെ.ശ്രീകുമാര്‍ അധ്യക്ഷത വഹിച്ചു. പന്തലായനി ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്മാന് കെ.ജീവനന്ദന്, പന്തലായനി ബ്ലോക്ക് പഞ്ചായത്തംഗം സുഹ്റഖാദര്, വാര്‍ഡ്
മെമ്പര്‍മാരായ ടി.എം.രജുല, എ.വി.ഹുസ്ന, അസിസ്റ്റന്റ് ഡയറക്ടര്‍ നന്ദിത, വിപിന്‍, അബ്ദുറഹ്മാന്, സത്യന് അമ്പിച്ചാകാട്, കൃഷി ഓഫീസര്‍ ഫൗസിയ എന്നിവര്‍ സംസാരിച്ചു. മുതിര്‍ന്ന കര്ഷകന് ശ്രീധരനെ പി.നാരായണന് ആദരിച്ചു