വടകര: വയനാട് ദുരന്തമുഖത്ത് സ്തുത്യര്‍ഹ സേവനം നടത്തിയ റെഡ്ക്രോസ് സൊസൈറ്റി വടകര താലൂക്ക് വളണ്ടിയര്‍ ജ്യോതിക്ക്
അനുമോദനം. വയനാട്ടിലെ ദുരന്തമുഖത്ത് മൃതദേഹങ്ങളുടെ സൂക്ഷിപ്പും ഇവ സംസ്കരണത്തിന് തയ്യാറാക്കുന്നതിനും ദിവസങ്ങളോളം നിസ്വാര്‍ഥ സേവനമാണ് ജ്യോതി നടത്തിയത്. കോവിഡ് കാലത്ത് ക്വാറന്റൈന് രോഗികളുടെ പരിചരണത്തിനും ജ്യോതി സജീവമായി രംഗത്തുണ്ടായിരുന്നു. ജ്യോതിയെ വടകര ലയണ്‍സ് ക്ലബ്ബ് അനുമോദിച്ചു. ക്ലബ്ബ് പ്രസിഡന്റ് കെ.രാധാകൃഷ്ണന് പൊന്നാടയണിച്ച ചടങ്ങില്‍ ലയണ്‍സ് മുന്‍ ഡിസ്ടിക്ട് ഗവര്‍ണര്‍ കെ.സുജിത്ത് മൊമെന്റോ നല്കി. സെക്രട്ടറി സുരേന്ദ്രന് നന്ദി പറഞ്ഞു.
