കോട്ടക്കല്‍: ഇരിങ്ങല്‍ കോട്ടക്കല്‍ ഹിദായത്തുസ്സിബിയാന് ഹയര്‍ സെക്കന്ററി മദ്രസയില്‍ 35വര്‍ഷമായി അധ്യാപകനായി നാടിന്റെ സാമൂഹിക, സാംസ്കാരിക, മണ്ഡലങ്ങളില്‍ വ്യക്തിമുദ്ര പതിപ്പിച്ച വി.പി.മുഹമ്മദ് കുഞ്ഞു എന്ന കുഞ്ഞു ഉസ്താദിന് മദ്രസ കമ്മിറ്റി യാത്രയയപ്പ് നല്കി.
കേരളത്തിലെ അറിയപ്പെടുന്ന പ്രഭാഷകനും ട്രെയിനറുമായ സാജിഹു ശമീര്‍ അസ്ഹരി ചടങ്ങ് ഉദ്ഘാടനം ചെയ്തു. മദ്രസ
കമ്മിറ്റിയുടെ സ്വര്‍ണനാണയം സീനിയര്‍ വൈസ് പ്രസിഡന്റ് പി.പി.മമ്മു ഉസ്താദിന് നല്കി. പി.സി.മുഹമ്മദലി പൊന്നാട അണിയിച്ചു.
പരിപാടിയില്‍ എംബിബിഎസിന് അഡ്മിഷന് നേടിയ റഹിബ റസാക്കിന് ക്യാഷ് അവാര്‍ഡും ഉപഹാരവും നല്കി. പി കുഞ്ഞാമു അധ്യക്ഷത വഹിച്ചു. സ്വാഗത സംഘം ചെയര്മാന് ബി എം ശംസുദീന്‍, മദ്രസ സ്വദര്‍ അഹമ്മദ് സഗീര്‍ ഉസ്താദ്, പി പി അബ്ദുറഹിമാന്, പി ഹാഷിം, മുറാദ്, അബ്ബാസ് ഉസ്താദ് എന്നിവര്‍ സംസാരിച്ചു, കുഞ്ഞു ഉസ്താദ് മറുപടി പ്രസംഗം നടത്തി. പി.കെ.മുഹമ്മദ് റിയാസ്
സ്വാഗതവും പി.സി.മുഹമ്മദലി നന്ദിയും പറഞ്ഞു.