കുറ്റ്യാടി: തൃശ്ശൂര്‍ ലോക്‌സഭ മണ്ഡലത്തില്‍ ഉണ്ടായ സിപിഎം-ബിജെപി അവിശുദ്ധ സഖ്യത്തിന് ദല്ലാളായി പ്രവര്‍ത്തിച്ചത്
മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് കെപിസിസി സെക്രട്ടറി വി.എം.ചന്ദ്രന്‍ പറഞ്ഞു. മുഖ്യമന്ത്രി രാജിവെക്കുക, മാഫിയ ഭരണം അവസാനിപ്പിക്കുക തുടങ്ങിയ മുദ്രാവാക്യം ഉയര്‍ത്തി കോണ്‍ഗ്രസ് കാവിലുംപാറ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബ്ലോക്ക് പ്രസിഡന്റ് കോരങ്കോട്ട് ജമാല്‍ അധ്യക്ഷനായി. കെ.പി.രാജന്‍, കെ.സി.ബാലകൃഷ്ണന്‍, കോരങ്കോട്ട് മൊയ്തു, കെ.കെ.ഷമീന, കെ.പി.പത്മനാഭന്‍ ,അര്‍ജ്ജുന്‍ കോവുക്കുന്ന്,
പി.ജി.സത്യനാഥ് തുടങ്ങിയവര്‍ സംസാരിച്ചു.

