നാദാപുരം: മാഫിയവല്‍ക്കരണത്തിന് നേതൃത്വം കൊടുക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവെക്കണമെന്ന്
ആവശ്യപ്പെട്ടു നാദാപുരത്ത് കോണ്‍ഗ്രസ് നേതൃത്വത്തില്‍ റാലിയും പ്രതിഷേധ കൂട്ടായ്മയും സംഘടിപ്പിച്ചു. നാദാപുരം ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന പ്രതിഷേധ സംഗമം കെപിസിസി സെക്രട്ടറി സത്യന്‍ കടിയങ്ങാട് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് മോഹനന്‍ പാറക്കടവ് അധ്യക്ഷത വഹിച്ചു. ഡിസിസി സെക്രട്ടറി ആവോലം രാധാകൃഷ്ണന്‍, അഡ്വ.എ.സജീവ്, അഡ്വ. കെ എം രഘുനാഥ്, എ പി ജയേഷ്, വി വി റിനീഷ് എന്നിവര്‍ സംസാരിച്ചു. പ്രതിഷേധ റാലിക്ക് അശോകന്‍ തൂണേരി, രവീഷ് വളയം,കെ ചന്ദ്രന്‍ മാസ്റ്റര്‍, തുണ്ടിയില്‍ മൂസ ഹാജി, എം കെ പ്രേമദാസ്, കെ കെ അബൂബക്കര്‍ ഹാജി, പി രാമചന്ദ്രന്‍, വി കെ
ബാലാമണി എന്നിവര്‍ നേതൃത്വം നല്‍കി.

