കുറ്റ്യാടി: മാഫിയ സംരക്ഷകനായ മുഖ്യമന്ത്രി രാജി വെയ്ക്കുക, രാഷ്ട്രീയ ലാഭത്തിനായി തൃശൂര്‍ പൂരം കലക്കിയ ഗൂഢാലോചനക്കെതിരെ നടപടി എടുക്കുക മുതലായ ആവശ്യങ്ങള്‍ ഉന്നയിച്ച് കുറ്റ്യാടിയില്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രകടനവും പ്രതിഷേധ കൂട്ടായ്മയും നടത്തി
കൂട്ടായ്മ കെപിസിസി അംഗം കെ.ടി.ജയിംസ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് ശ്രീജേഷ് ഊരത്ത് അധ്യക്ഷത വഹിച്ചു. ഡിസിസി സെക്രട്ടറി പ്രമോദ് കക്കട്ടില്‍, മണ്ഡലം പ്രസിഡന്റുമാരായ പി.കെ.സുരേഷ്, മഠത്തില്‍ ശ്രീധരന്, ബ്ലോക്ക് ഭാരവാഹികളായ കെ.പി. അബ്ദുള്‍മജീദ്, ടി സുരേഷ് ബാബു പി.പി. ആലിക്കുട്ടി, എസ്. ജെ.സജീവ്കുമാര്‍, സി.. കെ. രാമചന്ദ്രന് മുതലായവര്‍ പ്രസംഗിച്ചു.
ടൗണില്‍ നടന്ന പ്രകടനത്തിന് ബ്ലോക്ക് മണ്ഡലം ഭാരവാഹികളായ എലിയാറ ആനന്ദന്, മംഗലശ്ശേരി ബാലകൃഷ്ണന്, വി.പി. മൂസ, പി.പി.അശോകന്, പി.പി.ദിനേശന്, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ കുഞ്ഞികണ്ണന്‍, വാര്‍ഡ് മെമ്പര്‍ എ.സി. മജീദ്, ഇ, എം.അസ്ഹര്‍, വി.എം. കുഞ്ഞി കണ്ണന്, വി.വി. വിനോദന്‍, മണ്ഡലം പ്രസിഡണ്ടുമാരായ ദാമോദരന്‍ കണ്ണോത്ത്, പി. അജിത്ത്, മഹിളാ കോണ്‍ഗ്രസ് ഭാരവാഹികളായ എ.ടി. ഗീത, വനജ ഒ, അനുഷപ്രദീപ്, സറീന, മുന്‍ മണ്ഡലം പ്രസി. ഖാലീദ്, അശോകന്, പി.കെ. ഷമീര്‍, കെ.അനന്തന്, എം.വിജയന് എന്നിവര്‍ നേതൃത്വം നല്കി.