വടകര: കോണ്‍ഗ്രസ് നേതാവും റിട്ട.അധ്യാപകനുമായ കുട്ടോത്ത് പണിക്കോട്ടിറോഡ് പി.പി.കുഞ്ഞിക്കേളു (73) അന്തരിച്ചു.
ഡിസിസി മെമ്പര്‍, കോണ്‍ഗ്രസ് വില്ല്യാപ്പള്ളി മണ്ഡലം പ്രസിഡന്റ്, വടകര ബ്ലോക്ക് കോണ്‍ഗ്രസ് സെക്രട്ടറി, വില്യാപ്പള്ളി ഗ്രാമപഞ്ചായത്ത് മെമ്പര്‍, ഡികെടിഎഫ് ബ്ലോക്ക് പ്രസിഡന്റ്, നരിപ്പറ്റ നോര്‍ത്ത് എല്‍പി സ്കൂള്‍ മാനേജര്‍, വില്ല്യാപ്പള്ളി പഞ്ചായത്ത് സര്‍വീസ് സഹകരണ ബാങ്ക് വൈസ് പ്രസിഡന്റ്, ലോകനാര്‍കാവ് ട്രസ്റ്റി ബോര്‍ഡ് ചെയര്മാന് എന്നിങ്ങനെ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗത്ത് വിവിധ പദവികള്‍ വഹിച്ചു. മേപ്പയില്‍ ഈസ്റ്റ് എസ്ബി സ്കൂള്‍ അധ്യാപകനായിരുന്നു. പരേതനായ പാറക്കല്‍ ശങ്കരന് നമ്പ്യാരുടേയും പുത്തമ്പുരയില്‍ ലക്ഷ്മി അമ്മയുടേയും മകനാണ്.
ഭാര്യ: നിര്‍മല(വെള്ളിയൂര്‍). മക്കള്‍: നികേഷ് (ഖത്തര്‍), നികില (അധ്യാപിക, ഇരിങ്ങല്‍ നോര്‍ത്ത് എല്‍പി.സ്കൂള്‍). മരുമക്കള്‍: രേഖ (ആവള), വിവേക് (ഇരിങ്ങല്‍). സഹോദരങ്ങള്‍: പി.ബാലകൃഷ്ണക്കുറുപ്പ് (റിട്ട. ഡപ്യൂട്ടി ഡയരക്ടര്‍, എഡ്യുക്കേഷന്‍), പി.കുഞ്ഞിരാമന്
(റിട്ട. എഇഒ തോടന്നൂര്‍), പരേതരായ ദിവാകരന്, രവീന്ദ്രന്. സംസ്കാരം നാളെ ( ബുധന്‍) രാവിലെ 9 മണിക്ക് പണിക്കോട്ടി റോഡിലെ പുത്തമ്പുരയില്‍ വീട്ടുവളപ്പില്‍.