വടകര: വടകര കോക്കനട്ട് ഫാര്‍മേഴ്സ് പ്രൊഡ്യൂസര്‍ കമ്പനി വാര്‍ഷിക പൊതുയോഗം ബഹളത്തില്‍ കലാശിച്ചു. ചെമ്മരത്തൂര്‍
നീര പ്ലാന്റില്‍ നടന്ന യോഗത്തിലാണ് പ്രതിഷേധം ഉയര്‍ന്നത്. നിര്‍ത്തിവെച്ച ഒമ്പതാമത് ജനറല്‍ ബോഡി ചേരാതെ പത്താമത് യോഗം നടത്താന്‍ അനുവദിക്കില്ലെന്ന് പറഞ്ഞ് ഷെയര്‍ ഉടമകള്‍ പ്രതിഷേധിക്കുകയായിരന്നു. മിനുട്ട്സ് ബുക്ക് ഇല്ലാത്തതും ബഹളത്തിനിടയാക്കി.
രണ്ട് വിഷയത്തിലും വിശദീകരണം വേണമെന്നു ഷെയര്‍ ഉടമകള്‍ ഒന്നടങ്കം ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ഭരണസമിതി പോലീസിനെ വിളിച്ചു വരുത്തുകയായിരുന്നു. നിയമം ലംഘിച്ച് പോകുന്നത് ശരിയല്ലെന്ന് സ്ഥലത്തെത്തിയ പോലീസ്
അധികാരികള്‍ കമ്പനി ചെയര്‍മാനെ അറിയിച്ചു. യോഗം നടത്തുന്നത് പിന്നീട് ആലോചിക്കാമെന്നും ഡയറക്ടര്‍മാരുള്‍പ്പെടെ എല്ലാവരും പിരിഞ്ഞു പോകണമെന്നും പോലീസ് അധികാരികള്‍ നിര്‍ദ്ദേശിച്ചു. ഇരുപക്ഷവും അടുത്ത ദിവസം പോലീസ് അധികാരികള്‍ക്ക് മുമ്പില്‍ ഹാജരായി കാര്യങ്ങള്‍ വിശദീകരിക്കാനും തീരുമാനമായി.

രണ്ട് വിഷയത്തിലും വിശദീകരണം വേണമെന്നു ഷെയര്‍ ഉടമകള്‍ ഒന്നടങ്കം ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ഭരണസമിതി പോലീസിനെ വിളിച്ചു വരുത്തുകയായിരുന്നു. നിയമം ലംഘിച്ച് പോകുന്നത് ശരിയല്ലെന്ന് സ്ഥലത്തെത്തിയ പോലീസ്