വടകര: ചോറോട് ബാലവാടിയിലെ സിആര്‍പിഎഫ് ജവാന് സുബീഷിന്റെ അപകട മരണം നാടിന് തേങ്ങലായി. ഛത്തീസ്ഗഡില്‍
നിന്ന് 27 ദിവസത്തെ അവധിക്ക് നാട്ടിലെത്തി മടങ്ങാനിരിക്കെ വാഹനാപകടത്തില്പെട്ടുള്ള മരണം കുടുംബത്തിനു തീരാ നഷ്ടമായി. ഭാര്യയും ചെറിയ രണ്ട് പെണ്മക്കളും മാതാപിതാക്കളും സഹോദരനും അടങ്ങിയ കുടുംബത്തിന്റെ വലിയ ആശ്രയമാണ് അപകടത്തില്‍ പൊലിഞ്ഞത്. ശനിയാഴ്ച രാത്രി വീട്ടിലേക്ക് കടന്നുവരുമ്പോഴാണ് ബൊലേറോ ജീപ്പിടിച്ചതും മരണം സംഭവിച്ചതും.
ഔദ്യോഗിക കൃത്യനിര്‍വഹണത്തിനിടെ വര്‍ഷങ്ങള്‍ക്ക് മുമ്പ് ചത്തീസ്ഖഡ് വനത്തില്‍ മാവോയിസ്റ്റ് അക്രമത്തില്‍ സുബീഷിന് പരിക്കേറ്റിരുന്നു. അന്ന്് രക്ഷപ്പെട്ടെങ്കിലും നാട്ടിലെ അപകടം സുബീഷിന്റെ ജീവനെടുത്തു. സിആര്‍പിഎഫില്‍ ഒരു വര്‍ഷം കൂടിയേ സര്‍വീസ് ബാക്കിയുണ്ടായിരുന്നുള്ളൂ.
നാട്ടിലെത്തിയാല്‍ പൊതുവിഷയങ്ങളില്‍ സജീവമായി ഇടപെടുന്ന പ്രകൃതമാണ് സുബീഷിന്റേത്. സരിഗമ ക്ലബിന്റെ പ്രവര്‍ത്തകനുമായിരുന്നു. മരണവാര്‍ത്തയറിഞ്ഞ് ഒട്ടേറെ പേരാണ് വീട്ടിലെത്തിയത്. കണ്ണൂരില്‍ നിന്നെത്തിയ സേനയുടെ
ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരം. കെ.കെ.രമ എംഎല്‍എ, വടകരബ്ലോക്ക് പഞ്ചായത്ത്പ്രസിഡന്റ് കെ.പി.ഗിരിജ, ചോറോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ചന്ദ്രശേഖരന് തുടങ്ങിയവര്‍ അന്ത്യോപചാരമര്‍പ്പിച്ചു.