വടകര: വടകര റെയില്‍വേ സ്റ്റേഷനില്‍ പുതുതായി സജ്ജീകരിച്ച പാര്‍ക്കിംഗ് ഗ്രൗണ്ടിലെ ഫീസ് കുത്തനെ വര്‍ധിപ്പിച്ച നടപടി
പിന്‍വലിക്കണമെന്നും ഇല്ലെങ്കില്‍ സമരമെന്നും യൂത്ത് കോണ്‍ഗ്രസ്.
പാര്‍ക്കിംഗിന് വന്‍ തുക ഈടാക്കുന്നത് പ്രതിഷേധാര്‍ഹമാണെന്നു യൂത്ത് കോണ്‍ഗ്രസ് വടകര നിയോജക മണ്ഡലം കമ്മിറ്റി വ്യക്തമാക്കി. ട്രെയിന്‍ ടിക്കറ്റ് ചാര്‍ജിനേക്കാള്‍ കൂടുതല്‍ തുക പാര്‍ക്കിംഗ് ഫീസ് കൊടുക്കേണ്ട സാഹചര്യമാണ് നിലവിലുള്ളത്. കോഴിക്കോട്, തിരൂര്‍ മേഖലകളില്‍ ജോലിക്കായി പോകുന്നവരാണ് കൂടുതലായും പാര്‍ക്കിംഗ് ഏരിയയില്‍ വണ്ടികള്‍ നിര്‍ത്തിയിടുന്നത്. വിലങ്ങാട്, തൊട്ടില്‍പാലം, മണിയൂര്‍ മേഖലകളിലുള്ളവരും ആശ്രയിക്കുന്നത് വടകര റെയില്‍വേ സ്റ്റേഷനെയാണ്. ഇത്തരത്തില്‍ സാധാരണക്കാര്‍ക്ക് വലിയ തിരിച്ചടിയാണ് പാര്‍ക്കിംഗ് ഫീസ് വര്‍ധനവിലൂടെ റെയില്‍വേ
നല്‍കിയിരിക്കുന്നത്. ഒരുമാസം ഭീമമായ തുക പാര്‍ക്കിംഗ് ഫീസായി നല്‍കേണ്ട സാഹചര്യം.
ഇക്കാര്യത്തില്‍ സമരവുമായി യൂത്ത് കോണ്‍ഗ്രസ് മുന്നോട്ടു പോകുമെന്ന് വടകര നിയോജകമണ്ഡലം കമ്മിറ്റി മുന്നറിയിപ്പ് നല്കി.