നാദാപുരം: പഞ്ചായത്ത് തെരഞ്ഞെടുപ്പിന് പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ കെപിസിസിയുടെ നിര്‍ദേശാനുസരണം നടത്തിയ
പുറമേരി മണ്ഡലം കോണ്‍ഗ്രസ് ക്യാംപ് എക്സിക്യൂട്ടീവ് യോഗത്തിലുണ്ടായ ബഹളത്തിന്റെ പേരില്‍ മൂന്ന് പേര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ്. ഡിസിസി മെമ്പര്‍ കെ.സജീവന്, മണ്ഡലം സെക്രട്ടരിമാരായ അമ്പ്രോളി രവി, ടി.കെ.ശശി എന്നിവര്‍ക്കാണ് ഡിസിസി പ്രസിഡന്റ് കാരണം കാണിക്കല്‍ നോട്ടിസ് നല്‍കിയത്. ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിനെ നേരിടാന്‍ താഴെതട്ടില്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നത് സംബന്ധിച്ച് ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കാനാണ് ബൂത്ത് തലം മുതല്‍ യോഗം നടക്കുന്നത്. പുറമേരിയിലെ യോഗത്തില്‍ മുന്‍ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് ഉദ്ഘാടന പ്രസംഗം നടത്തിയ ശേഷമാണ് പ്രശ്നങ്ങള്‍ ഉടലെടുത്തത്. ജില്ലാ സെകട്ടറി പ്രമോദ് കക്കട്ടില്‍ പ്രസംഗിച്ച ശേഷം ഡിസിസി അംഗം കെ.സജീവന് പ്രസംഗിക്കുന്നതിനിടയിലാണ് ബഹളമുണ്ടായത്. ക്യാംപ് എക്സിക്യൂട്ടീവില്‍ അനുവദനീയമല്ലാത്ത വിഷയങ്ങള്‍ പ്രസംഗിക്കുന്നതായി ആരോപിച്ച് ടി.കെ. ശശി രംഗത്ത് വരികയായിരുന്നു. ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും യോഗത്തില്‍ പങ്കെടുത്തവര്‍ രംഗത്ത് വന്നതോടെ ബഹളമയമായി. മുല്ലപ്പള്ളിയുടെ മുന്നിലായിരുന്നു സംഭവങ്ങള്‍ അരങ്ങേറിയത് മഹിളാ
പ്രതിനിധികളും യോഗത്തിനെത്തിയിരുന്നു. ഡിസിസി നിയോഗിച്ച നേതാക്കളും സ്ഥലത്തുണ്ടായിരുന്നു. ഡിസിസിക്ക് ലഭിച്ച റിപ്പോര്‍ട്ടിന്റെ വെളിച്ചത്തിലാണ് മൂന്ന് പേര്‍ക്ക് നോട്ടീസ് നല്‍കിയത്. ഏഴു ദിവസത്തിനകം മറുപടി നല്‍കണം.

