വടകര: മലിനജലം പുറത്തേക്ക് ഒഴുക്കിയതിന് പിഴ അടക്കാനും കട അടച്ചുപൂട്ടാനും ചോറോട് ഗ്രാമ പഞ്ചായത്തിന്റെ നോട്ടീസ്.
പതിനാറാം വാര്‍ഡില്‍ പെരുവാട്ടുംതാഴ ജംഗ്ഷനു സമീപം പ്രവര്‍ത്തിക്കുന്ന ‘ബിരിയാണി പീടിക’ ക്കാണ് ഗ്രാമ പഞ്ചായത്ത് നോട്ടീസ് നല്‍കിയത്. മലിന ജല സംസ്കരണ പ്ലാന്റില്‍ നിന്നു മാലിന്യം പുറത്തേക്ക് ഒഴുക്കുന്നതായി നിരവധി പരാതി ലഭിച്ചിരുന്നു. തുടര്‍ന്ന് പഞ്ചായത്ത് അധികൃതരും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും നടത്തിയ പരിശോധനയിലാണ് മലിന ജലം പുറത്തേക്ക് ഒഴുക്കിയതായി ബോധ്യപ്പെട്ടത്. ഇതിനെ തുടര്‍ന്ന് 25,000 രൂപ പിഴയും പ്ലാന്റിലെ പണി പൂര്‍ത്തികരിച്ച് മലിന ജല സംസ്കരണം ഉറപ്പു വരുത്തുന്നതുവരെ അടച്ചുപൂട്ടാനും നോട്ടീസ് നല്‍കിയതായി അധികൃതര്‍ അറിയിച്ചു. ഗ്രാമ പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി അനീഷ് കുമാര്‍, എച്ച്ഐ ലിന്‍ഷി, ആരോഗ്യ വിഭാഗം എച്ച്ഐ ഷീബ കെ.ടി.കെ., ജെഎച്ച്ഐ സുനില്‍കുമാര്‍ എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.
സംസ്ഥാന ഗവണ്മെന്റ് തന്നെ മാലിന്യമുക്ത നവകേരളത്തിനായി പ്രയത്നിക്കുമ്പോള്‍ മാലിന്യം പുറത്തേക്ക്
തള്ളുന്നവര്‍ക്കെതിരെ കര്‍ശന നടപടി കൈക്കൊള്ളുമെന്ന് പഞ്ചായത്ത് അധികൃതര്‍ മുന്നറിയിപ്പു നല്കി.

സംസ്ഥാന ഗവണ്മെന്റ് തന്നെ മാലിന്യമുക്ത നവകേരളത്തിനായി പ്രയത്നിക്കുമ്പോള്‍ മാലിന്യം പുറത്തേക്ക്
