കടമേരി: ആയഞ്ചേരി പഞ്ചായത്തിലെ മംഗലാട് കിഴക്കയില്‍ സൂപ്പി ഹാജിയുടെ തേങ്ങാക്കൂടയ്ക്ക് തീപിടിച്ച് വന്‍ നാശ നഷ്ടം.
അഞ്ഞൂറിലധികം തേങ്ങകള്‍ കത്തി നശിച്ചു. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. പുക ഉയരുന്നത് ശ്രദ്ധയില്‍പെട്ടതിനു പിന്നാലെ മുകളിലത്തെ ജനല്‍ തുരന്നെടുത്ത് നല്ലൊരു ഭാഗം തേങ്ങകള്‍ പുറത്തേക്ക് മാറ്റിക്കൊണ്ടുള്ള നാട്ടുകാരുടെ അവസരോചിത ഇടപെടല്‍ ഗുണം ചെയ്തു. ഇതോടൊപ്പം ചേലക്കാട് നിന്ന് സ്റ്റേഷന് ഓഫീസര്‍ എസ്.വരുണിന്റെ നേതൃത്വത്തിലുള്ള രണ്ട് ഫയര്‍ യൂണിറ്റുകളുമെത്തി തീയണച്ചതിനാല്‍ കൂടുതല്‍ നാശനഷ്ടം ഒഴിവായി. ഒരു ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. വാര്‍ഡ് മെമ്പര്‍ എ.സുരേന്ദ്രന് സ്ഥലം സന്ദര്‍ശിച്ചു. പഞ്ചായത്തിലും വില്ലേജിലും പരാതി സമര്‍പിക്കുമെന്ന് മെമ്പര്‍ പറഞ്ഞു.
സീനിയര്‍ ഫയര്‍ ആന്റ് റെസ്ക്യു ഓഫീസര്‍ സജി ചാക്കോ. സി.ഫയര്‍ ഓഫീസര്‍മാരായ സജീഷ്.എം, ഷാംജിത്ത് കുമാര്‍ കെ.പി, പ്രബീഷ് കുമാര്‍ കെ.കെ, അനൂപ് കെ.കെ, ആദര്‍ശ് വി.കെ, സുധീഷ് എസ്.ഡി തുടങ്ങിയരും ദൗത്യത്തില്‍ പങ്കാളികളായി.

