അരൂര്‍: അഴിമതിയും ധൂര്‍ത്തും നടത്തി ജനദ്രോഹമായി മുന്നോട്ട് പോകുന്ന ഇടത് സര്‍ക്കാര്‍ രാജി വെച്ചൊഴിയണമെന്ന് മഹിളാ കോണ്‍ഗ്രസ് പുറമേരി മണ്ഡലം കണ്വന്ഷന് ആവശ്യപ്പെട്ടു. ജില്ലാ ജനറല്‍ സെക്രട്ടരി ഗിരിജ ശശി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് റീത്ത കണ്ടോത്ത് അധ്യക്ഷത വഹിച്ചു. പി.അജിത്ത്, എം.കെ ഭാസ്കരന്, പി.കെ കണാരന്, ബീന കല്ലില്‍, ജലജ
മുതുവാട്ട്, വി.പി ഗീത, തായന ബാലാമണി, അനിഷ പ്രദീപ്, പി ശ്രീലത, ഷീബ നിടുംമ്പ്രങ്കണ്ടി എന്നിവര്‍ പ്രസംഗിച്ചു.
