നാദാപുരം: സുവര്‍ണ കൂട്ടായ്മ ചാരിറ്റബിള്‍ ട്രസ്റ്റ് താലൂക്ക് തല കുടുംബ സംഗമം കലാവിരുന്നായി. കല്ലാച്ചി പീവീസ് ഓഡിറ്റോറിയത്തില്‍ ഇ.കെ.വിജയന് എംഎല്‍എ ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് സുരേന്ദ്രന് പാര്‍ഥാസ് അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് പ്രസിഡന്റുമാരായ വി.വി.മുഹമ്മദലി (നാദാപുരം), സബിത മണക്കുനി (തിരുവള്ളൂര്‍), വര്‍ഡ് മെമ്പര്‍ ഇ.കെ.സുനിത, എസ്ഐ ബിന്ദുരാജ്, കെ.ബിജു, എ.കെ വിനോദന്‍, രമേശന് കടമേരി, സജീവന് കൊയിലോത്ത് എന്നിവര്‍ പ്രസംഗിച്ചു. കേളപ്പന് മഞ്ചാങ്കണ്ടി ദീപം തെളിയിച്ചു. വിവിധ കലാപരിപാടികള്‍ അരങ്ങേറി.
