നാദാപുരം: സൈബര്‍ തട്ടിപ്പിനിരയായി ഭോപ്പാലില്‍ റിമാന്റില്‍ കഴിയുന്ന വിദ്യാര്‍ഥികളുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും.
ഇതുമായി ബന്ധപ്പെട്ട് വിദ്യാര്‍ഥികളുടെ ബന്ധുക്കള്‍ ഭോപ്പാലിലാണ്.
മധ്യപ്രദേശില്‍ സൈബര്‍ തട്ടിപ്പില്‍ പണം നഷ്ടപ്പെട്ടെന്ന പരാതിയിലാണ് ഈ മേഖലയിലെ നാലു വിദ്യാര്‍ഥികള്‍ അറസ്റ്റിലായത്. കഴിഞ്ഞ ശനിയാഴ്ചയാണ് ഭോപ്പാലില്‍ നിന്നുള്ള പോലീസ് സംഘം വിദ്യാര്‍ഥികളെ അറസ്റ്റ് ചെയ്തത്. വിദ്യാര്‍ഥികളുടെ അക്കൗണ്ട് വഴി തട്ടിപ്പ് നടത്തി ലഭിച്ച പണം ക്രയവിക്രയം നടത്തിയെന്ന കുറ്റം ആരോപിച്ചാണ് അറസ്റ്റ് നടത്തിയത്.
സംസ്ഥാനത്തിന് പുറത്ത് പഠിക്കുന്ന മലയാളി വിദ്യാര്‍ഥികളെ പാര്‍ട്ട് ടൈം ജോലി എന്ന പേരില്‍ അക്കൗണ്ട് എടുപ്പിക്കുകയും സൈബര്‍ തട്ടിപ്പിലൂടെ ലഭിക്കുന്ന പണം ഇവരുടെ അക്കൗണ്ടിലൂടെ കൈമാറിയുമാണ് തട്ടിപ്പ് നടന്നുവരുന്നത്. ഇത്തരത്തില്‍ സാമ്പത്തിക തട്ടിപ്പിനിരയായവര്‍ക്ക് ഉചിതമായ സഹായങ്ങള്‍ ലഭ്യമാകണമെന്ന് അഭ്യര്‍ഥിച്ചു മുഖ്യമന്ത്രിക്ക് വിദ്യാര്‍ഥികളുടെ
രക്ഷിതാക്കള്‍ കത്ത് നല്കി. ആവശ്യമായ ഇടപെടലുകള്‍ നടത്തുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചിട്ടുണ്ട്. പോലീസിന്റെ ഭാഗത്ത് നിന്നും ഇടപെടലുണ്ട്.