പേരാമ്പ്ര: അബദ്ധത്തില്‍ കിണറ്റില്‍ വീണ വയോധികയെ ഫയര്‍ ഫോഴ്സ് രക്ഷപ്പെടുത്തി. സമയോചിതമായ ഇടപെടലിലൂടെ മരണത്തിന്റെ വക്കില്‍ നിന്നു പ്രായമായ സ്ത്രീയ്ക്ക് ഫയര്‍ ഫോഴ്സ് രക്ഷകരായി.
വാല്ല്യക്കോട്ട് ചാലുപറമ്പില്‍ ലീലയാണ് (68) വീട്ടുകിണറ്റില്‍ വീണത്. കിണറിലെ പമ്പ് സെറ്റിന്റെ പൈപ്പില്‍ പിടിച്ചു നിന്ന ഇവരെ പേരാമ്പ്ര അഗ്നിരക്ഷാനിലയത്തിലെ ഓഫീസര്‍ വി.വിനീത് കിണറ്റിലിറങ്ങി റെസ്ക്യൂ നെറ്റില്‍ സഹപ്രവര്‍ത്തകരുടെ സഹകരണത്തോടെ സുരക്ഷിതമായി പുറത്തെടുക്കുകയായിരുന്നു. പിന്നീട് സേനയുടെ അംബുലന്‍സില്‍ ആശുപത്രിയില്‍ എത്തിച്ചു.
പേരാമ്പ്ര അഗ്നിരക്ഷാനിലയം സ്റ്റേഷന് ഓഫീസര്‍ സി.പി.ഗിരീശന്റെ നേതൃത്വത്തില്‍ ഗ്രേഡ് എഎസ്ടിഒ എന്‍.ഗണേശന്, ഓഫീസര്‍മാരായ വി. വിനീത്, പി.കെ സിജീഷ്, റെ രഗിനേഷ്, എം മനോജ്, കെ.കെ ഗിരീഷ്, പി.ആര് സോജു, എച്ച്. ജി മാരായ അനീഷ് കുമാര്‍, ബാബു എന്നിവര്‍ രക്ഷാ പ്രവര്‍ത്തനത്തില്‍ പങ്കാളികളായി.