വടകര: തൊഴിലിടങ്ങളിലും പൊതു സമൂഹത്തിലും സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ക്ക് അറുതി വരുത്താന്‍ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ നിര്‍ദ്ദേശങ്ങള്‍ ശക്തമായി നടപ്പാക്കാന്‍ സര്‍ക്കാര്‍ തയ്യാറാവാണമെന്ന് മഹിളാ കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി ഗിരിജ ശശി ചക്കിട്ടപ്പാറ അഭിപ്രായപ്പെട്ടു. മേമുണ്ടയില്‍ നടന്ന വില്ല്യാപ്പള്ളി മണ്ഡലം മഹിളാ കോണ്‍ഗ്രസ് സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍. മഹിളാ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ഷീല പത്മനാഭന് അധ്യക്ഷത വഹിച്ചു. രഞ്ജിനി വെള്ളാച്ചേരി, ശാലിനി.കെ.വി, സരള.പി, പ്രസന്ന.കെ, സി.പി.ബിജു പ്രസാദ് എന്നിവര്‍ പ്രസംഗിച്ചു