വടകര: ആയിരക്കണക്കിനാളുകള്‍ ദിനംപ്രതി ആശ്രയിക്കുന്ന വടകര റെയില്‍വേ സ്റ്റേഷനിലെ വാഹന പാര്‍ക്കിംഗ് ഫീസ്
കുത്തനെ ഉയര്‍ത്തിയ നടപടി പിന്‍വലിക്കണമെന്ന് യൂത്ത് ഫ്രണ്ട് (ജേക്കബ്) ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. ചില വാഹനങ്ങള്‍ക്ക് ഇരട്ടിയോളമാണ് വര്‍ധന. എല്ലാ മാനദണ്ഡങ്ങളും ലംഘിച്ച് റെയില്‍വേയും കരാറുകാരും ചേര്‍ന്ന് യാത്രക്കാരെ കൊള്ളയടിക്കുകയാണെന്ന് യോഗം കുറ്റപ്പെടുത്തി. വര്‍ധിപ്പിച്ച പാര്‍ക്കിംഗ് ഫീസ് പിന്‍വലിച്ചില്ലെങ്കില്‍ ശക്തമായ സമരപരിപാടിക്ക് നേതൃത്വം കൊടുക്കുമെന്ന് യോഗം അറിയിച്ചു. പ്രസിഡന്റ് ഷഫീഖ് തറോപ്പൊയില്‍ അധ്യക്ഷത വഹിച്ചു, പി കെ സനീഷ്, പ്രദീപ് ചോമ്പാല, യൂസഫ് പള്ളിയത്ത്, രാജന്‍ വര്‍ക്കി, രാജേഷ് കൊയിലാണ്ടി, പി.എ.ബബീഷ്, പി.എം.ഷുക്കൂര്‍ എന്നിവര്‍ പ്രസംഗിച്ചു.
