വടകര: ഒരു തരത്തിലും അംഗീകരിക്കാന്‍ കഴിയാത്ത പാര്‍ക്കിംഗ് ഫീസ് വര്‍ധനവ് പിന്‍വലിക്കണമെന്ന് എന്‍സിപി വടകര ബ്ലോക്ക് കമ്മറ്റി റെയില്‍വെ യോടും കരാര്‍ എടുത്തവരോടും ആവശ്യപ്പെട്ടു. ദേശീയപാതയിലെ യാത്ര ദുഷ്കരമായ
സാഹചര്യത്തില്‍ ട്രെയിന്‍ യാത്രികരുടെ എണ്ണം കൂടി വരുന്ന അവസ്ഥയില്‍ അത് മുതലാക്കി ജനങ്ങളെ പിഴിയുന്ന വര്‍ദ്ധനവു അടിയന്തിരമായി പിന്‍വലിക്കണമെന്ന് യോഗം അഭ്യര്‍ഥിച്ചു. പി.സത്യനാഥന് അധ്യക്ഷത വഹിച്ചു. അഡ്വ: സാജ് മോഹന്‍, ആര്.രവി, ചൊക്രന്റെ വിടചന്ദ്രന്, വി.പി.ഗിരീശന് എന്നിവര്‍ സംസാരിച്ചു:
