ചെമ്മരത്തൂര്‍: പാലിന്റെ വില ലിറ്ററിന് 54 രൂപയില്‍ നിന്ന് 60 രൂപയാക്കി വര്‍ധിപ്പിച്ച നടപടി പിന്‍വലിക്കണമെന്ന് മീങ്കണ്ടിയില്‍ ചേര്‍ന്ന ഗുണഭോക്താക്കളുടെ യോഗം ആവശ്യപ്പെട്ടു. യാതൊരു അറിയിപ്പും നല്‍കാതെ തോടന്നൂര്‍ ബ്ലോക്ക് പരിധിയിലെ ചില സൊസൈറ്റികളാണ് ഏകപക്ഷീയമായി പാല്‍വില വര്‍ധിപ്പിച്ചത്. അന്യായ വര്‍ധന അംഗീകരിക്കില്ല. നടപടി പിന്‍വലിച്ചില്ലെങ്കില്‍
സമരരംഗത്ത് ഇറങ്ങാന്‍ യോഗം തീരുമാനിച്ചു. ക്ഷീര കര്‍ഷകര്‍ക്ക് വില വര്‍ധനവിന്റെ ഗുണം ലഭിക്കുന്നില്ലെന്ന പരാതിയുമുണ്ട്.
യോഗത്തില്‍ ശ്രീജിത്ത് എടത്തട്ട അധ്യക്ഷത വഹിച്ചു. വി.ബാലന്, ടി.സി.വേണു, ഒ.സത്യനാഥന്, എം.ടി.ഷാജി എന്നിവര്‍ പ്രസംഗിച്ചു.

യോഗത്തില്‍ ശ്രീജിത്ത് എടത്തട്ട അധ്യക്ഷത വഹിച്ചു. വി.ബാലന്, ടി.സി.വേണു, ഒ.സത്യനാഥന്, എം.ടി.ഷാജി എന്നിവര്‍ പ്രസംഗിച്ചു.