കൊളംബോ: ശ്രീലങ്കയില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മാര്‍ക്സിസ്റ്റ് കമ്യൂണിസ്റ്റ് പാര്‍ട്ടിയായ ജനതാ വിമുക്തി പെരമുന
നേതാവ് അനുരാ കുമാര ദിസനായകെ വിജയിച്ചു. ശ്രീലങ്കയുടെ ഒന്‍പതാമത് പ്രസിഡന്റ് ആയാണ് അദ്ദേഹം അധികാരമേല്‍ക്കുക. നാഷണല്‍ പീപ്പിള്‍സ് പവര്‍ (എന്‍പിപി) എന്ന വിശാല മുന്നണി സ്ഥാനാര്‍ഥിയാണ് അനുരാ കുമാര ദിസനായകെ മത്സരിച്ചത്.
ആദ്യഘട്ടം എണ്ണിയ വോട്ടുകളുടെ 42 ശതമാനം അനുരാ കുമാര ദിസനായകെയ്ക്ക് അനുകൂലമായിരുന്നു. ആദ്യ ഘട്ടത്തില്‍ ആര്‍ക്കും 50 ശതമാനം വോട്ട് നേടാന്‍ സാധിക്കാതിരുന്നതിനാല്‍ വോട്ടെണ്ണല്‍ രണ്ടാം ഘട്ടത്തിലേക്ക് കടന്നു. രണ്ടാം ഘട്ട വോട്ടെണ്ണലിലാണ് അദ്ദേഹം വിജയിച്ചത്. ശ്രീലങ്കയുടെ ചരിത്രത്തിലാദ്യമായിട്ടാണ് പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ രണ്ടാം റൗണ്ടിലേക്ക് കടന്നത്.
ആദ്യ റൗണ്ടില്‍ 50 ശതമാനത്തിലേറെ വോട്ടുകള്‍ നേടിയാല്‍ മാത്രമാണ് വിജയി ആയി പ്രഖ്യാപിക്കുക. ഒരു സ്ഥാനാര്‍ഥിക്കും 50 ശതമാനം കിട്ടിയില്ല എങ്കില്‍ രണ്ടാം ഘട്ട വോട്ടുകള്‍ എണ്ണും എന്നതാണ് ശ്രീലങ്കന്‍ തെരഞ്ഞെടുപ്പ് നിയമം.
ശ്രീലങ്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ 75 ശതമാനം പോളിംഗ് ആണ് ഇത്തവണ രേഖപ്പെടുത്തിയത്. വോട്ടെടുപ്പ് പൊതുവേ സമാധാനപരമായിരുന്നു. 2019നെ അപേക്ഷിച്ച് ഇത്തവണ പോളിംഗ് എട്ടു ശതമാനം കുറഞ്ഞു. ശ്രീലങ്കയില്‍ 17 ദശ ലക്ഷം വോട്ടര്‍മാരാണുള്ളത്.
2022ല്‍ ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തികപ്രതിസന്ധി നേരിട്ടശേഷം രാജ്യത്ത് നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പാണിത്.
അധികാരത്തുടര്‍ച്ചയ്ക്കായി സ്വതന്ത്രനായി മത്സരിച്ച റനില്‍ വിക്രമസിംഗെയും ഇടതുപാര്‍ടിയായ ജെവിപിയുടെ അനുര കുമാര ദിസനായകെയും പ്രതിപക്ഷനേതാവായ സജിത് പ്രേമദാസയും മുന്‍പ്രസിഡന്റ് മഹീന്ദ രജപക്സെയുടെ മകന് നമല്‍ രജപക്സെയുമാണ് മത്സരരംഗത്തുണ്ടായിരുന്നത്.
34 ശതമാനം വോട്ട് നേടിയ പ്രതിപക്ഷ നേതാവ് സജിത് പ്രേമദാസയെയാണ് ദിസനായകെയെ പരാജയപ്പെടുത്തിയത്. നിലവിലെ പ്രസിഡന്റ് റനില്‍ വിക്രമസിംഗെ മൂന്നാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. പതിറ്റാണ്ടുകള്‍ക്ക് ശേഷമാണ് ശ്രീലങ്കന്‍ തെരഞ്ഞെടുപ്പ് ഇത്രയും ശക്തമായ ചതുഷ്കോണമത്സരത്തെ അഭിമുഖീകരിച്ചത്. വിജയം അനുരാ കുമാര ദിസനായകയെ തുണച്ചു.
യൂനിവേഴ്സിറ്റി വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും തൊഴിലാളിവര്‍ഗത്തിന്റെയും പിന്തുണയാണ് ദിസനായകെക്ക് കരുത്തായത്. കടക്കെണിയില്‍ ഉഴലുന്ന രാജ്യത്ത് അഴിമതി വിരുദ്ധതയുടെയും സംശുദ്ധമായ ഭരണത്തിന്റെയും പ്രതിച്ഛായ ഉയര്‍ത്തിയാണ് അദ്ദേഹം പ്രചാരണം നടത്തിയത്. കടംകൊണ്ട് വലഞ്ഞ രാജ്യത്തെ ജനങ്ങള്‍ക്ക് കൂടുതല്‍ സാമ്പത്തിക ആശ്വാസം നല്‍കുന്നതിനായി രാജ്യത്തെ ഐഎംഎഫ് (അന്തര്‍ദേശീയ നാണയ നിധി) പദ്ധതിയില്‍ മാറ്റം വരുത്തുമെന്ന് അദ്ദേഹം പ്രചാരണത്തിനിടെ പറഞ്ഞിരുന്നു. തെരഞ്ഞെടുക്കപ്പെട്ടാല്‍ അദാനി ഗ്രൂപ്പിന്റെ ശ്രീലങ്കയിലെ കാറ്റാടി വൈദ്യുതി പദ്ധതി റദ്ദാക്കുമെന്നും പ്രഖ്യാപിച്ചു.
1988ല്‍ സോഷ്യല്‍ സ്റ്റുഡന്റ്സ് അസോസിയേഷന്റെ ദേശീയ സംഘാടകനെന്ന നിലയിലാണ് അനുര കുമാര ദിസനായകെയുടെ രാഷ്ട്രീയ ജീവിതം ആരംഭിക്കുന്നത്. 55കാരനായ അദ്ദേഹം 2001-ല്‍ ശ്രീലങ്കന്‍ പാര്‍ലമെന്റിലെത്തി. 2004ല്‍ കുമാരതുംഗയുടെ സര്‍ക്കാരില്‍ മന്ത്രിയായിരുന്നു.