മലപ്പുറം: പി.വി.അന്‍വര്‍ എംഎല്‍എയെ സ്വാഗതം ചെയ്ത് മുസ്ലീം ലീഗ് നിലമ്പൂര്‍ നേതൃത്വം. അന്‍വര്‍ പറയുന്ന പല കാര്യങ്ങളും
സത്യമാണെന്ന് ലീഗ് നിലമ്പൂര്‍ മണ്ഡലം പ്രസിഡന്റ് ഇക്ബാര്‍ മണ്ടേരി ഫേസ്ബുക്കില്‍ കുറിച്ചു.
ഈ ഭരണം സംഘപരിവാറിന് കുടപിടിക്കുകയാണെന്നും മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ ഓഫീസും അഴിമതികളുടെ കൂത്തരങ്ങായി മാറിയിട്ടുണ്ടെന്നും വര്‍ഷങ്ങളായി പറഞ്ഞുകൊണ്ടിരിക്കുന്ന ലീഗിന്റെയും യുഡിഎഫിന്റെയും നിലപാടാണ് സത്യമെന്ന് തിരിച്ചറിഞ്ഞ് അതിന്റെ കൂടെ നില്ക്കാന് അന്‍വര്‍ തയാറാകും. ദുഷ്ടശക്തികള്‍ക്കെതിരേ നാടിന്റെ നന്മയ്ക്കുവേണ്ടി നമുക്ക് ഒരുമിച്ച് പോരാടാമെന്നും പോസ്റ്റിൽ പറയുന്നു
മുഖ്യമന്ത്രി തള്ളിപ്പറഞ്ഞ ശേഷം പി.വി.അന്‍വറിന്റെ അടുത്ത നീക്കം എന്താണെന്ന ആകാംക്ഷ നിലനില്‍ക്കെയാണ് ലീഗ് നേതാവിന്റെ പോസ്റ്റ്. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് പി.വി. അന്‍വർ എംഎൽഎയുടെ ആരോപണങ്ങള്‍ തള്ളിക്കൊണ്ട് മുഖ്യമന്ത്രി രംഗ
ത്തെത്തിയിരുന്നു. സ്വർണം കടത്തിയ കുറ്റവാളികളെ മഹത്വവൽക്കരിക്കുന്ന സമീപനം അംഗീകരിക്കാനാവില്ലെന്നും പോലീസിന്റെ മനോവീര്യം തകർക്കാനുള്ള നീക്കത്തെ പ്രോത്സാഹിപ്പിക്കാൻ കഴിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

.