മേമുണ്ട: ചേമ്പറ്റ ഫാമിലി ഗ്രൂപ്പിന്റെ തലമുറ സംഗമം ശ്രദ്ധേയമായി. കുടുംബത്തിലെ ഏറ്റവും മുതിര്‍ന്ന അംഗങ്ങള്‍ മുതല്‍ ഇളം
തലമുറയിലെ കുഞ്ഞുങ്ങള്‍ വരെയായി നൂറ് കണക്കിന് പേര് അണിനിരന്നു. മുതിര്‍ന്ന അംഗം കുന്നോത്ത് ബാലകുറുപ്പ് സംഗമം ഉദ്ഘാടനം ചെയ്തു. ചങ്ങാര്ച്ചക്കണ്ടി കുട്ടികൃഷ്ണന് അധ്യക്ഷത വഹിച്ചു. കണ്ണങ്കോട്ട് വേണുഗോപാല്‍ മുഖ്യഭാഷണം നടത്തി. കോവുങ്ങല്‍ ഗംഗാധരന്, ചന്ദ്രന് പൊയിലില്‍, എം.എം.ശ്രീനിവാസന്, എലിയാറ ആനന്ദന്, സജീവന് ചെന്മരത്തൂര്‍, വി.കെ.മനോജന്, ശ്രീലത പുതിയോട്ടില്‍, സുരേന്ദ്രന് പൂളക്കണ്ടി, സുധീര്‍ മുക്കടത്തില്‍, രാജീവന് കാരാരി, അഭിലാഷ് മധുരിമ, ബീന എലിയാറ, സുനി പൊയിലില്‍, വി.രാജന്, രാജീവന് മയിലിയോട്ട്, ഗിരിജ മടപ്പള്ളി, ശ്രീ ഭദ്ര കുന്നോത്ത് എന്നിവര്‍ പ്രസംഗിച്ചു. മുതിര്‍ന്ന അംഗങ്ങളെ ആദരിച്ചു. വിവിധ മത്സരത്തില്‍
വിജയികളായവരെ അനുമോദിച്ചു. കലാപരിപാടികള്‍ക്ക് പ്രകാശന്.ഇ, സജീവന് ചെമ്മരത്തൂര്‍ എന്നിവര്‍ നേതൃത്വം നല്കി.

