വടകര: സംസ്ഥാനത്ത് പ്രത്യേകിച്ച് കോഴിക്കോട്, വടകര മേഖലകളില്‍ ഹെപ്പിറ്റൈറ്റിസ് ബി രോഗം പടരുന്ന സാഹചര്യത്തില്‍
പ്രതിരോധ വാക്സിനേഷന് മരുന്നുകളുടെ ദൗര്‍ലഭ്യം പരിഹരിക്കണമെന്നാവശ്യപ്പെട്ട് കെ.കെ.രമ എംഎല്‍എ ആരോഗ്യമന്ത്രി വീണാ ജോര്‍ജിന് കത്തയച്ചു. ഇതുകൂടാതെ നഴ്സിങ് രംഗം പോലെ ആരോഗ്യ പ്രവര്‍ത്തന മേഖലകളില്‍ പഠനത്തിനു മുന്നോടിയായി അഡ്മിഷന് നേടുന്ന കുട്ടികള്‍ക്ക് നിര്‍ബന്ധമായും വാക്സിന് എടുക്കേണ്ടതുണ്ട്. വാക്സിന്റെ ദൗര്‍ലഭ്യം കാരണം വിദ്യാര്‍ഥികള്‍ക്ക് ഈ കോഴ്സുകളിലേക്ക് പ്രവേശനം നേടാന്‍ കഴിയാത്ത സ്ഥിതിയാണ്. ഇവരുടെ പഠനം അനിശ്ചിതാവസ്ഥയിലാകുന്നതിന് പരിഹാരം കാണണം. രോഗം പടരുന്ന സാഹചര്യത്തില്‍ സമൂഹത്തിലുണ്ടായിട്ടുള്ള
ആശങ്കയ്ക്ക് പരിഹാരം കാണണമെന്നും കത്തില്‍ ആവശ്യപ്പെട്ടു.

