വടകര: ചോറോട് ബാലവാടിയിലുണ്ടായ വാഹനാപകടത്തില്‍ സിആര്‍പിഎഫ് ജവാന് മരിച്ചു. ബാലവാടി അടുമ്പോട്ട് കുനിയില്‍
സുബീഷാണ് (35) മരിച്ചത്. ഇന്നലെ രാത്രി ബാലവാടിയില്‍ ഓവര്‍ബ്രിഡ്ജിനു സമീപമാണ് അപകടമുണ്ടായത്. നടന്നുപോകുമ്പോള്‍ ബൊളേറോ ജീപ്പിടിക്കുകയായിരുന്നു. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്ന് പുലര്‍ച്ചെയാണ് മരണം. ഛത്തീസ്ഗഡില്‍ ജോലി ചെയ്യുന്ന സുബീഷ് ഓണത്തിനു നാട്ടില്‍ വന്ന് തിരികെ പോകാനിരിക്കെയാണ് അപകടത്തില്‍പെട്ടത്. ഭാര്യ: ഷിംന. മക്കള്‍: അമാനി, അയോമിയ. പിതാവ്: ബാലന്. മാതാവ്: കമല. സഹോദരങ്ങള്‍: പരേതനായ സുനീഷ്, സുജേഷ്. സംസ്കാരം ഇന്ന് (ഞായര്‍) വൈകീട്ട്.
