കൊയിലാണ്ടി: ദേശീയ പാതയില്‍ ചേമഞ്ചേരി കാട്ടില്‍ പീടികയില്‍ ഇന്‍ഡ്രസ്റ്റിയല്‍ കടയിലേക്ക് നിയന്ത്രണം വിട്ടെത്തിയ ടൂറിസ്റ്റ്
ബസ് ഇടിച്ചു കയറി നിരവധി പേര്‍ക്ക് പരിക്ക്. ഇന്നു രാവിലെ 10 മണിയോടെയാണ് അപകടം. കാട്ടില്‍ പീടികയിലെ എംഎസ്എസ് സ്കൂളിനു സമീപത്തെ സി.ടി. മെറ്റല്‍ ഫേബ്രിക്കേറ്റേഴ്സിലേക്കാണ് ടൂറിസ്റ്റ് ബസ് പാഞ്ഞു കയറിയത്. കടയില്‍ രണ്ട് പേരുണ്ടായിരുന്നെങ്കിലും അല്‍ഭുതകരമായി രക്ഷപ്പെട്ടു. ബാംഗ്ലൂരില്‍ നിന്നു കോഴിക്കോടേക്ക് പോകുന്ന എ വണ്‍ ബസാണ് അപകടത്തില്‍പെട്ടത്. കടയുടെ നല്ലൊരു ഭാഗം വരെ ബസ് ഇടിച്ചുകയറി. ബസില്‍ 30 ഓളം പേരാണ് ഉണ്ടായിരുന്നു. കൊയിലാണ്ടി
പോലീസും അഗ്നി രക്ഷാ സേനയും നാട്ടുകാരും ചേര്‍ന്ന് ബസിലുള്ളവരെ പുറത്തെടുത്തു. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. അപകടത്തില്‍ ബസിനും കടക്കും സാരമായ കേടുപറ്റി.
-സുധീര്‍ കൊരയങ്ങാട്


-സുധീര്‍ കൊരയങ്ങാട്