കൊയിലാണ്ടി: നന്മ മരങ്ങള്‍ക്ക് ആദരം. ബസില്‍ നിന്നു ലഭിച്ച സ്വര്‍ണാഭരണവും രേഖകളും തിരിച്ചുനല്‍കിയ ജീവനക്കാരെ
കൊയിലാണ്ടി താലൂക്ക് ബസ്സ് ആന്റ് എഞ്ചിനീയറിംഗ് വര്‍ക്കേഴ്സ് യൂണിയന് സിഐടിയു ആദരിച്ചു. വടകര, കൊയിലാണ്ടി റൂട്ടിലോടുന്ന സാരംഗ് ബസ് ജീവനക്കാര്‍ക്കാരായ ഡ്രൈവര്‍ രജീഷ് കാപ്പിരിക്കണ്ടി, കണ്ടക്ടര്‍ അക്ഷയ് എന്നിവര്‍ക്കാണ് കഴിഞ്ഞ ദിവസം സ്വര്‍ണാഭരണവും രേഖകളും ലഭിച്ചത്. ഇവര്‍ ഇത് പയ്യോളി പോലീസ് സ്റ്റേഷനില്‍ ഏല്പിക്കുകയായിരുന്നു. പോലീസ് അന്വേഷണം നടത്തി യഥാര്‍ഥ ഉടമയെ കണ്ടെത്തുകയും ബസ് ജീവനക്കാരുടെ സാന്നിധ്യത്തില്‍ രേഖകളും ഉടമക്കു കൈമാറുകയുമായിരുന്നു.
ആദരിക്കല്‍ ചടങ്ങില്‍ സിഐടിയു ഏരിയാ ജോ: സിക്രട്ടറി യു.കെ.പവിത്രന്, ബസ് ആന്റ് എഞ്ചിനീയറിംഗ് വര്‍ക്കേഴ്സ്
യൂണിയന് കൊയിലാണ്ടി ഏരിയാ സെക്രട്ടറി പി.ബിജു, രജീഷ്, രാജീവന് എന്നിവര്‍ സംബന്ധിച്ചു.

ആദരിക്കല്‍ ചടങ്ങില്‍ സിഐടിയു ഏരിയാ ജോ: സിക്രട്ടറി യു.കെ.പവിത്രന്, ബസ് ആന്റ് എഞ്ചിനീയറിംഗ് വര്‍ക്കേഴ്സ്
