കുറ്റ്യാടി: വലകെട്ട്-കൈപ്രം കടവ് റോഡ് പുതുമോടിയിലേക്ക് മാറും. ഇതിന്റെ പ്രവൃത്തി സമയ ബന്ധിതമായി
പൂര്‍ത്തിയാക്കാന്‍ സര്‍വ്വകക്ഷിയോഗം തീരുമാനിച്ചു. റോഡ് മികച്ച നിലവാരത്തിലാക്കുന്നതിന് വേണ്ടി വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിന്റെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് 16 കോടി രൂപയുടെ അനുമതി ലഭിച്ചത്. ഏതാണ് 12 കിലോമീറ്റര്‍ റോഡ് ബിഎംബിസിയില്‍ പ്രവൃത്തി പൂര്‍ത്തിയാകുന്നതോടെ സുരക്ഷിതമായ ആധുനിക രീതിയിലുള്ള ഗതാഗത മാര്‍ഗമാകും. ഈ ലക്ഷ്യം മുന്‍നിര്‍ത്തിയാണ് പദ്ധതി വിഭാവനം ചെയ്തത്. റോഡ് നിര്‍മാണത്തിന് നിലവില്‍ നേരിടുന്ന തടസ്സങ്ങള്‍ പരിഹരിച്ചുകൊണ്ട് പ്രവൃത്തി സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിന് സര്‍വ്വകക്ഷി യോഗത്തില്‍ തീരുമാനമായി.
യോഗത്തില്‍ കുറ്റ്യാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ.ടി.നഫീസ, വൈസ് പ്രസിഡന്റ് ടി.കെ.മോഹന്‍ദാസ്, വേളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.സി ബാബു, പൊതുമരാമത്ത് വകുപ്പ് എന്‍എച്ച് വിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ്
എഞ്ചിനീയര്‍ മുഹമ്മദ് ഷാഫി, എഇ എന്‍.ജാഫര്‍,
വാര്‍ഡ് മെമ്പര്‍മാര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, റോഡ് കമ്മിറ്റി പ്രതിനിധികള്‍ എന്നിവര്‍ സംസാരിച്ചു.