വടകര: റെയില്‍വേ സ്റ്റേഷന് വളപ്പില്‍ പുതിയ പാര്‍ക്കിങ് ഏരിയ യാത്രക്കാര്‍ക്ക് തുറന്നുകൊടുത്തതിനു പിന്നാലെ ഇരുചക്ര
വാഹനങ്ങള്‍ക്ക് ഉള്‍പ്പെടെ ഭീമമായ ചാര്‍ജ് ഏര്‍പ്പെടുത്തിയതിനെതിരെ ഡിവൈഎഫ്ഐ പ്രക്ഷോഭത്തിലേക്ക്.
ആയിരക്കണക്കിനാളുകള്‍ ദിനംപ്രതി യാത്ര ചെയ്യുന്ന റെയില്‍വേ സ്റ്റേഷനാണ് വടകരയിലേത്. തൊട്ടില്‍പാലം, വിലങ്ങാട് ഉള്‍പ്പെടെയുള്ള ഉള്‍നാടന്‍ പ്രദേശങ്ങളിലുള്ളവരടക്കം വടകര റെയില്‍വേ സ്റ്റേഷനെയാണ് ആശ്രയിക്കുന്നത്. കോഴിക്കോട്, തിരൂര്‍ തുടങ്ങിയ സ്ഥലങ്ങളിലേക്ക് ജോലി ആവശ്യാര്‍ഥവും മറ്റും പോകുന്നവര്‍ വടകര റെയില്‍വേ സ്റ്റേഷനില്‍ എത്തിച്ചേരുന്നത് ഇരുചക്രവാഹനങ്ങള്‍ ഉള്‍പ്പെടെ ഉപയോഗിച്ചാണ്. ഇത്തരക്കാരുടെ മേലാണ് ഭീമമായ പാര്‍ക്കിംഗ് ഫീസ് റെയില്‍വേ അടിച്ചേല്‍പ്പിക്കുന്നത്.
ആറ് മണിക്കൂറിന് 15 രൂപയും 12 മണിക്കൂറിന് 20 രൂപയുമാണ് ടൂവീലറിന് ഈടാക്കുന്നത്. അല്പം താമസിച്ചാല്‍ 24 മണിക്കൂര്‍ സ്ലാബില്‍ ഉള്‍പ്പെടുത്തി 30 രൂപ വാങ്ങും. മുച്ചക്ര-നാലുചക്ര വാഹനങ്ങള്‍ക്ക് 6, 12, 24 മണിക്കൂറിന് യഥാക്രമം 30, 60, 100 രൂപ എന്നിങ്ങനെയാണ് നിരക്ക്. എല്ലാ മാനദണ്ഡങ്ങളും ലംഘിച്ച് റെയില്‍വേയും കരാറുകാരും ചേര്‍ന്ന് യാത്രക്കാരെ
കൊള്ളയടിക്കുകയാണ്. വര്‍ധിപ്പിച്ച പാര്‍ക്കിംഗ് ഫീസ് പിന്‍വലിച്ചില്ലെങ്കില്‍ ശക്തമായ സമരപരിപാടിക്ക് നേതൃത്വം കൊടുക്കുമെന്ന് ഡിവൈഎഫ്ഐ വടകര ബ്ലോക്ക് കമ്മിറ്റി പ്രസ്താവനയിലൂടെ മുന്നറിയിപ്പ് നല്കി.